www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയവും കാസര്‍കോടും ഒഴിച്ചുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുമുണ്ട്.   

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കന്‍ / വടക്ക് കിഴക്കന്‍ കാറ്റിന്‍റെയും  സ്വാധീനഫലമായി അടുത്ത ഏഴു ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ദളിത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം മൂന്നായി മുറിച്ചു 

ലക്നൗ: ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തി മുൃതദേഹം മൂന്നായി മുറിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്. രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ 40കാരിയായ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. 

ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. 

രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 


Share it:

Kerala

Post A Comment: