www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പങ്കാളിത്തം പേരിന് മാത്രം; ആദ്യ ദിനത്തിൽ തന്നെ പാളീസായി ഐഎൻടിയുസി ഇടുക്കി ജില്ലാ സമ്മേളനം

Share it:



കട്ടപ്പന: രമേശ് ചെന്നിത്തല അടക്കമുള്ള സംസ്ഥാന നേതാക്കൻമാർ പങ്കെടുക്കാനിരിക്കുന്ന ഐഎൻടിയുസി ഇടുക്കി ജില്ലാ സമ്മേളനത്തിൽ തുടക്കം മുതൽ കല്ലുകടി. സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ പതാക, കൊടിമര, ദീപശിഖാ പ്രയാണങ്ങള്‍ സമ്മേളന നഗരിയായ പുളിയന്‍മലയിലെത്തിയതു മുതൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു തുടങ്ങി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ജാഥകൾ പുളിയൻമലയിലെത്തിയപ്പോൾ പേരിനുപോലും പ്രവർത്തകർ പങ്കെടുക്കാതിരുന്നതാണ് വൻവിമർശനത്തിനു കാരണമായത്. കോൺഗ്രസിലെ തന്നെ മുതിർന്ന നേതാക്കൾ വിട്ടു നിന്നതും ഐഎൻടിയുസി നേതൃത്വത്തിനോടുള്ള വിയോജിപ്പ് കാരണമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.  

മുൻ പ്രസിഡന്‍റിന്‍റെ കാലത്ത് നടന്നിട്ടുള്ള ഐഎൻടിയുസി സമ്മേളനങ്ങളിൽ വൻ പ്രവർത്തക പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ പുതിയ ഭരണ സമിതിയുടെ പരിചയക്കുറവും പാളിച്ചകളും പ്രവർത്തക പങ്കാളിത്തത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം നാളെ രമേശ് ചെന്നിത്തല അടക്കം പങ്കെടുക്കുന്ന പൊതു സമ്മേളനത്തിൽ ആളെ കൂട്ടാൻ പ്രവർത്തകർ പെടാപാടു പെടുകയാണെന്നാണ് വിവരം. തോട്ടം മേഖലയിൽ നിന്നും ആളെ ഇറക്കി മുഖം രക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്. 

ഇന്നലെ വിവിധ ജാഥകൾക്കുള്ള സ്വീകരണ ചടങ്ങും പതാക ഉയര്‍ത്തലും പൂര്‍ത്തിയാകും മുമ്പ് ജാഥയ്‌ക്കൊപ്പം വന്നവര്‍ പിരിഞ്ഞുപോയതും ആദ്യ ദിനത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമായി. സംഘാടനത്തിലെ പിഴവാണ് പ്രവര്‍ത്തക പങ്കാളിത്തം കുറയാന്‍ കാരണമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ജില്ലയില്‍ ഐ.എന്‍.ടി.യു.സിയുടെ സിരാ കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രവര്‍ത്തക പങ്കാളിത്തം കുറയുന്നത് ജില്ലാ നേതൃത്വത്തിന് തലവേദനയാകും. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരും ഐഎന്‍ടിയുസി സമ്മേളത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

കാർ മരത്തിലിടിച്ച് അഞ്ച് മരണം 

റാഞ്ചി: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അഞ്ച് മരണം. ജാർഖണ്ഡിലെ ഗിരിഹ് ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗിരിധിയിലെ ടിക്കോഡിഹില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സ്‌കോര്‍പിയോ കാറില്‍ തിരികെ മടങ്ങുകയായിരുന്നു സംഘം.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കി അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാര്‍ യാത്രക്കാര്‍ തോറിയ ഗ്രാമത്തില്‍ നിന്ന് ടിക്കോഡിഹിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്ന് ഗിരിദിഹ് സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ (എസ്ഡിപിഒ) അനില്‍ സിങ് പറഞ്ഞു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ന്യൂനപക്ഷ മോര്‍ച്ച) ജില്ലാ വൈസ് പ്രസിഡന്‍റ് അസ്ഗര്‍ അന്‍സാരിയുടെ അനന്തരവന്‍ സാഗിര്‍ അന്‍സാരി (31), 70 കാരനായ യൂസഫ് മിയാന്‍ ഗജോദിഹ്, 55 കാരനായ ഇംതിയാസ് അന്‍സാരി, 35 കാരനായ സുബാന്‍ അന്‍സാരി ഗജോദിഹ് എന്നിവരാണ് മരിച്ചത്.  

Share it:

Idukki

Mostreaded

Post A Comment: