www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിയോട് നഗ്ന ചിത്രം ആവശ്യപ്പെട്ടു; ബാഡ്‌മിന്‍റൺ കോച്ച് അറസ്റ്റിൽ

Share it:



ചെന്നൈ: വിദ്യാർഥിനികളോട് വാട്‌സാപ്പിൽ നഗ്ന ചിത്രം അയച്ചു തരാൻ ആവശ്യപ്പെട്ട ബാഡ്മിന്‍റൺ പരിശീലകൻ അറസ്റ്റിൽ. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്കൂളിലെ പരിശീലകനായിരുന്ന കോയമ്പത്തൂർ സൗരിപാളയം സ്വദേശി ഡി. അരുൺ ബ്രൺ (28) ആണ് അറസ്റ്റിലായത്. 

വ്യാഴാഴ്ച കോയമ്പത്തൂര്‍ സെന്‍ട്രല്‍ ഓള്‍-വുമണ്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി അവിനാശി റോഡിലെ ഒരു സ്വകാര്യ സ്‌കൂളില്‍ താൽകാലിക ബാഡ്മിന്‍റണ്‍ പരിശീലകനായി ജോലി ചെയ്യുകയാണ് അരുണെന്ന് പൊലീസ് അറിയിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയോട് അരുണ്‍ തന്‍റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ അയക്കാന്‍ ആവശ്യപ്പെട്ടു.  

പെണ്‍കുട്ടി അവളുടെ സാധാരണ ഫോട്ടോ അയാള്‍ക്ക് അയച്ചു. എന്നാല്‍, പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അയക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഫോട്ടോ അയച്ചില്ല. പിന്നീട് സ്‌കൂള്‍ പരിസരത്ത് വസ്ത്രം മാറുന്നതിനിടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തി.

തുടര്‍ന്ന് പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പോക്സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരിശീലനകനെതിരെ പൊലീസ് കേസെടുത്തത്. മറ്റ് അഞ്ച് പെണ്‍കുട്ടികളോട് കൂടി ബാഡ്മിന്‍റണ്‍ പരിശീലകന്‍ മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് വിവരം. അവരുടെ ചിത്രങ്ങളും തന്‍റെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കാന്‍ ആവശ്യപ്പെട്ടുവെന്നും ആരോപണമുയര്‍ന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

നടൻ സൂര്യക്ക് ഷൂട്ടിങ്ങിനിടെ പരുക്ക്

ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ ഷൂട്ടിങ്ങിനിടെ നടൻ സൂര്യയ്ക്ക് പരുക്ക്. ചെന്നൈയിലെ സ്റ്റുഡിയോയിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 

സുരത്ത ശിവയാണ് കങ്കുവ സംവിധാനം ചെയ്യുന്നത്. കങ്കുവ ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തിന്‍റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 

38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിൽ 000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 350 കോടി രൂപയാണ്.


Share it:

Crime

Post A Comment: