www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരനുമായി വഴിവിട്ട ബന്ധം; സ്‌കൂൾ കൗൺസിലർ അറസ്റ്റിൽ

Share it:



ന്യൂയോർക്ക്: സ്‌കൂൾ ബസിലെ ഒന്നിച്ചുള്ള യാത്രയിലെ പരിചയം മുതലാക്കി 14 കാരനെ ലൈംഗികമായി ചൂഷണം ചെയ്‌ത സ്‌കൂളിലെ കൗൺസിലർ യുവതി അറസ്റ്റിൽ. അമേരിക്കയിലെ പെൻസിൽവേനിയ ബക്ക്സ് കൗണ്ടിയിലെ പെൻ റിഡ്ജ് സൗത്ത് മിഡിൽ സ്കൂളിലെ കൗൺസിലർ കെല്ലി ആൻ ഷാറ്റി (35) ആണ് അറസ്റ്റിലായത്. യുവതി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  

സ്‌കൂളിലെ ഗൈഡന്‍സ് കൗണ്‍സലറായിരുന്നു കെല്ലി. 2022 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.  വിന്‍റര്‍ സീണിലാണ് സ്‌കൂളിലെ കൗണ്‍സലറായ കെല്ലി 14 കാരനുമായി അടുക്കുന്നത്. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യവേ കെല്ലി കുട്ടിയുടെ അടുത്ത് വന്നിരുന്നു. 

തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലായി. ഒടുവില്‍ പ്രണയബന്ധത്തിലേക്കും ലൈംഗിക ചൂഷണത്തിലേക്കും മാറി. കെല്ലി പതിനാലുകാരനെ വീട്ടിലേക്കും തന്‍റെ ഓഫീസിലേക്കും വിളിച്ച് വരുത്തി പലതവണ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

യുവതിയുടെ വീട്ടില്‍ നിന്നും ആണ്‍കുട്ടിയെ ചുംബിക്കുന്നത് ഇവരുടെ ബന്ധു കണ്ടതോടെയാണ് ലൈംഗിക ചൂഷണത്തിന്റെ വിവരം പുറത്തറിയുന്നത്. ബന്ധുവയ യുവാവ് ഓടിയെത്തി കുട്ടിയെ പിടിച്ച് മാറ്റുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഒടുവില്‍ വീട്ടുകാരെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കൗണ്‍സലറായ കെല്ലിക്കെതിരെ പരാതി നല്‍കുകയായിരുന്നു. 

താന്‍ ഷെല്ലിയുമായി പ്രണയത്തിലായിരുന്നുവെന്നും തങ്ങള്‍ പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടുണ്ടെന്നും കുട്ടി ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും പിന്നീട് സ്‌നാപ് ചാറ്റിലൂടെയുമായിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഈ സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു.

കെല്ലി ആന്‍ ഷാറ്റി ഒരിക്കല്‍ കുട്ടിയുടെ വീട്ടിലെത്തിയും ലൈംഗികാതിക്രമം നടത്തിയതായി പൊലീസ് കണ്ടെത്തി. 14 കാരന്‍റെ  മാതാപിതാക്കളും സഹോദരിയും പുറത്ത് പോയതറിഞ്ഞാണ് കെല്ലി വീട്ടിലെത്തിയത്. പൊലീസ് പരിശോധനയില്‍ വിദ്യാർഥിയുടെ മുറിയില്‍ നിന്നും നിന്ന് കൗണ്‍സിലറുടെ കമ്മലുകള്‍ കണ്ടെത്തി. ഇരുവരും കൈമാറിയ കത്തുകളും സന്ദേശങ്ങളും അവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

ചാറ്റ് ലോക്ക് സംവിധാനവുമായി വാട്‌സാപ് 

ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. രഹസ്യ ചാറ്റുകൾ ലോക് ചെയ്യാനുള്ള സംവിധാനമാണ് പുതുതായി വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൻഡ്രോയിഡിലെ വാട്‌സാപ്പിന്‍റെ ബീറ്റാ പതിപ്പിലാണ് ഈ സംവിധാനം. 

ലിസ്റ്റ് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ചാറ്റുകള്‍ തുറക്കാന്‍ ചാറ്റ് ലിസ്റ്റില്‍ താഴേക്ക് സൈ്വപ്പ് ചെയ്താല്‍ മതി. എന്നാല്‍ രഹസ്യ കോഡ് നല്‍കി കഴിഞ്ഞാല്‍ അവ ഹൈഡ് ചെയ്യപ്പെടും. 

ഇത് സെറ്റ് ചെയ്യാനായി മെനുവില്‍ ചാറ്റ് ലോക്ക് സെറ്റിങ്‌സ് ഓപ്പണ്‍ ആക്കുക, ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്ത ശേഷം രഹസ്യകോഡ് നൽകുക. ഓര്‍ത്തിരിക്കാനാകുന്ന രഹസ്യ കോഡ് വേണം നൽകാന്‍. സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ചാറ്റ് കണ്ടെത്താനാകുമെന്ന പ്രത്യേകതയുണ്ട്. അതേസമയം വാട്ട്‌സാപ്പ് ചാനലുകള്‍ക്ക് ഉപയോക്തൃനാമം നൽകാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആപ്പെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 

യതി അനുസരിച്ച് മെസെജ് സെര്‍ച്ച് ചെയ്യാനുള്ള ഫീച്ചര്‍ നേരത്തെ വാട്‌സാപ് അവതരിപ്പിച്ചിരുന്നു. വീഡിയോകളും വോയ്സ് നോട്ടുകളും പോലുള്ളവയും പെട്ടെന്ന് കണ്ടുപിടിക്കാന്‍ ഇത് സഹായിക്കും. 

വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്  പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ കലണ്ടര്‍ കാണാനാകും. ഒരു നിര്‍ദ്ദിഷ്ട തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടുകൂടിയ കലണ്ടറാണിത്. അതില്‍ നിന്ന് തീയതി തെരഞ്ഞെടുത്താല് മെസെജുകള്‍ പെട്ടെന്ന് കണ്ടെത്താനാകും.

Share it:

world

Post A Comment: