www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഹകരണ ബാങ്ക് മാനേജരുടെ മരണം; സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Share it:



ഇടുക്കി: സഹകരണ ബാങ്ക് മാനേജരെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്. 

നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്കിന്‍റെ പടിഞ്ഞാറേക്കവല പ്രഭാത- സായാഹ്ന ശാഖ മാനേജർ പ്ലാവേലിൽ ദീപു സുകുമാരനാണ് (45) മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ദീപുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  

ഭാര്യ രാജകുമാരി എൻ.ആർ.സിറ്റി സ്‌കൂളിലെ ജീവനക്കാരിയാണ്. മക്കളെ സ്‌കൂളിലേക്ക് അയക്കുകയും ഭാര്യയെ ജോലി സ്ഥലത്തേക്ക് ബസ് കയറ്റി വിടുകയും ചെയ്തശേഷം 8.30-തോടെ ദീപു ബാങ്കിലെത്തിയതായി മറ്റ് ജീവനക്കാർ പറഞ്ഞു. 

മുൻകൂട്ടി തീരുമാനിച്ചിരുന്ന പ്രകാരം ബാങ്കിന്‍റെ ഫീൽഡ് വർക്ക് നടത്താനുള്ള ഫയലുകളുമായാണ് ദീപു എത്തിയത്. 8.50തോടെ വീട്ടിൽ പോയി ഉടൻ തിരിച്ചുവരാമെന്ന് പറഞ്ഞ് ബാങ്കിൽ നിന്നും ഇറങ്ങി. വീട്ടിലെത്തിയ ഇയാൾ വാതിൽ അകത്തുനിന്നും പൂട്ടിയ ശേഷം തൂങ്ങുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം.

തൂങ്ങുന്നതിന് മുമ്പ് ദീപു സഹോദരൻ ദീലീപിനെ അത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 9.15-ഓടെ സഹോദരൻ വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോൾ ദീപു തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. 

വാതിൽ ചവിട്ടി തുറന്ന് കെട്ടഴിച്ച് താഴെയിറക്കിയെങ്കിലും മരിച്ചിരുന്നു. 20 വർഷത്തോളമായി നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് ദീപു. ഇയാളുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. സൂര്യയാണ് ഭാര്യ. മക്കൾ: പാർവതി, ലക്ഷ്മി, വാണി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

Kerala

Post A Comment: