www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ശക്തമായ മഴ; താണ പ്രദേശങ്ങളിൽ വെള്ളക്കെട്ട്

Share it:



ഇടുക്കി: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്കിയിൽ വൈകിട്ടോടെ അതി ശക്തമായ മഴ. പലയിടത്തും അര മണിക്കൂറിലേറെയായി ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം വലിയ തോതിൽ ഒലിച്ചിറങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.  

ഇന്ന് ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഉച്ചവരെ ശക്തമായ വെയിലാണ് ജില്ലയുടെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. വൈകിട്ടോടെ അന്തരീക്ഷം മാറുകയും അഞ്ചോടെ മഴ ശക്തമാകുകയുമായിരുന്നു. 

കട്ടപ്പന നഗരത്തിൽ ഏറെ നേരമായി മഴ തുടരുകയാണ്. പുതിയ ബസ് സ്റ്റാൻഡ് പ്രദേശത്തേക്ക് വെള്ളം ഒഴുകിയെത്തുന്നുണ്ട്. സ്റ്റാൻഡിൽ വെള്ളക്കെട്ടുണ്ടാകുമോയെന്ന ഭീതിയുണ്ട്. 

നെടുങ്കണ്ടം ടൗണിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. പട്ടം കോളനി, രാമക്കൽമേട് ഭാഗത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഉപ്പുതറ പ്രദേശത്തും മഴ ശക്തമായിട്ടുണ്ട്. 

മലയോര ഹൈവേ നിർമാണം നടക്കുന്ന ചപ്പാത്ത് - കട്ടപ്പന പാതയുടെ പ്രദേശത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതോടെ റോഡിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. വാഹന ഗതാഗതം അതീവ ദുസഹമായ കാഴ്ച്ചയാണ് ഇപ്പോൾ ഇവിടെ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

Idukki

Post A Comment: