www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എയർപ്പോർട്ടിൽ കയറി വിമാനം തടഞ്ഞ് നിർത്തി യുവതി; വീഡിയോ

Share it:



ക്യാൻബെറ: ബസ് നിർത്താതെ പോയാൽ ബസിനു മുന്നിൽ വട്ടം നിന്ന് ബസ് തടയുന്നതൊക്കെ നാട്ടിലെ പതിവ് കാഴ്ച്ചയാണ്. എന്നാൽ മുന്നിൽ കയറി നിന്ന് വിമാനം തടയുന്നതായി കേട്ടുകേൾവി ഉണ്ടാവില്ല. ഇത്തരത്തിൽ ഒരു വാർത്തയാണ് ഓസ്ട്രേലിയയിൽ നിന്നും പുറത്ത് വരുന്നത്. 

അടലൈഡിലേക്ക് പോകാനുള്ള ക്വാന്‍റസ് ലിങ്ക് ഫ്‌ളൈറ്റില്‍ കയറാന്‍ എത്തിയതാണ് യുവതി. എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വെപ്രാളത്തില്‍ അവര്‍ സെക്യൂരിറ്റി സെക്ഷനില്‍ നില്‍ക്കാതെ ഓടി വിമാനത്തിന് മുന്നിലേക്ക് ചെല്ലുകയായിരുന്നു. യുവതിയുടെ ഈ പരാക്രമത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എയര്‍പോര്‍ട്ടില്‍ ഫ്ളൈറ്റ് കാത്ത് നില്‍ക്കുകയായിരുന്ന എക്‌സ് യൂസറായ ഡെന്നിസ് ബിലിക് ആണ് ഈ വീഡിയോ പകര്‍ത്തിയത്. യുവതിയുടെ ഈ പ്രവര്‍ത്തി കാരണം മറ്റ് പല ഫ്‌ളൈറ്റുകളും ടേക്ക് ഓഫ് ചെയ്യാന്‍ വൈകി.  ക്യാന്‍ബെറ എയര്‍പോര്‍ട്ടില്‍ ഇന്ന് രാത്രി നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് ഡെന്നി വീഡിയോ തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്ക് വച്ചത്.

സെക്യൂരിറ്റിയെ വെട്ടിച്ചു വിമാനത്തിന് മുന്നിലേക്ക് ഓടിയ യുവതി വിമാനത്തിന് മുന്നില്‍ ചെന്നു നിന്നു പൈലറ്റിനെ നോക്കി നിര്‍ത്തൂ എന്ന തരത്തില്‍ ആംഗ്യങ്ങള്‍ കാണിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

വിമാനത്തിന്‍റെ എഞ്ചിന്‍ ഓഫ് ചെയ്യുകയല്ലാതെ പൈലറ്റിന് മറ്റ് വഴികള്‍ ഇല്ലായിരുന്നു. യുവതിയെ പിന്നീട് അറസ്റ്റു ചെയ്തു നീക്കി. സംഭവത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് യുവതിയെ ബുധനാഴ്ച അറസ്റ്റു ചെയ്തു. യുവതിയെ കോടതില്‍ ഹാജരാക്കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Viral

Post A Comment: