www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1836) Mostreaded (1617) Crime (1450) National (1229) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കി വന്യ ജീവി സങ്കേതത്തിൽ യുവാവ് അവശ നിലയിൽ

Share it:



ഇടുക്കി: ഇടുക്കി വന്യജീവിത സങ്കേതത്തിലെ വനത്തിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവിനെ രക്ഷപെടുത്തി. കാൽവരിമൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് കല്ലായി സ്വദേശിയായ ജാബീറിനെ (30) പാറപ്പുറത്ത് അവശ നിലയിൽ കണ്ടെത്തിയത്. തേൻ എടുക്കാൻ പോയ ആദിവാസികളാണ് യുവാവിനെ ആദ്യം കാണുന്നത്. ഇവർ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. 

വിവരം അറിഞ്ഞെത്തിയ വെള്ളാപ്പാറ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ ബോട്ട് മാർഗം അഞ്ചുരുളിയിലെത്തിച്ചത്. ഇന്ന് രാവിലെയാണ് ആദിവാസി യുവാക്കൾ യുവാവിനെ അവശ നിലയിൽ കണ്ടത്. ഇവർ യുവാവിനെ സമീപത്തെ ഷെഡിൽ എത്തിച്ച് ഭക്ഷണം നൽകിയശേഷം വനം വകുപ്പിലറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് ഇടുക്കി ഫോറസ്റ്റ് സന്തോഷ് കെ. രാഘവന്‍റെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ അവിടെ എത്തിയാണ് യുവാവിനെ രക്ഷപെടുത്തി അഞ്ചുരുളിയിലെത്തിച്ചത്.

വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി 

https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y

വീട്ടിൽ നിന്നും പിതാവ് മായി വഴക്കിട്ട് ഇറങ്ങിയതാണ് യുവാവ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ജാബീർ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത്. തിങ്കളാഴ്ച കട്ടപ്പനയിൽ എത്തിയ ഇയാൾ കാൽവരി മൗണ്ടിൽ എത്തി അവിടെ നിന്നും വനത്തിലൂടെ താഴെക്കിറങ്ങി ഇടുക്കി തടാകത്തിന്‍റെ അരുകിലെത്തി. തിരികെ കയറിപ്പോകാൻ വഴിയറിയാതെ വനത്തിൽ കുടുങ്ങുകയും ചെയ്തു.

നാല് ദിവസം ഭക്ഷണം കഴിക്കാനും ഉണ്ടായിരുന്നില്ല. യുവാവിനെ കട്ടപ്പന താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം കട്ടപ്പനയിലെ വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. യുവാവിനെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ, സിജോ കേശവൻ, റിനു എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ വനത്തിൽ നിന്നും പുറത്തെത്തിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ദളിത് യുവതിയെ കൊലപ്പെടുത്തി മൃതദേഹം മൂന്നായി മുറിച്ചു 

ലക്നൗ: ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തി മുൃതദേഹം മൂന്നായി മുറിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം നടന്നത്. രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ 40കാരിയായ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. 

ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. 

രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 

Share it:

Idukki

Mostreaded

Post A Comment: