www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാസ്റ്ററെ പള്ളിക്കുള്ളിൽ കയറി കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് തടവും പിഴയും ശിക്ഷ

Share it:



ഇടുക്കി: പെന്തകോസ്‌ത് സഭാ പാസ്റ്ററെ പള്ളിക്കുള്ളിൽ കയറി കഴുത്തിൽ കയറു മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് തടവ് ശിക്ഷ. വാഗമൺ കൈതപ്പതാൽ പാർവതി ഭവനിൽ കണ്ണനെ (47)യാണ് കട്ടപ്പന അസിസ്റ്റന്‍റ് ജഡ്ജി ശിക്ഷിച്ചത്. രണ്ട് വർഷം തടവിനും 7000 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. 

2021ൽ വാഗമൺ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കൈതപ്പതാലിലെ ബ്രദറൺ പള്ളിയിൽ അതിക്രമിച്ചു കയറിയ പ്രതി ഇവിടുത്തെ പാസ്റ്റർ ഗോപാല കൃഷ്ണനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

മുൻ വിരോധമാണ് ആക്രമണത്തിന് കാരണം. കൈയിൽ കരുതിയ പ്ലാസ്റ്റിക് കയർ കൊണ്ട് പാസ്റ്ററുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും പത്തു സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. കെ.ആർ. പ്രതാപൻ കണിയാംപറമ്പിൽ കോടതിയിൽ ഹാജരായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം:  കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നാളെ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നവംബർ നാലിന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. ഈ മാസം ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും നവംബര്‍ 02, 03 തീയതികളില്‍   ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.  നവംബര്‍ നാലിന്  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നവംബര്‍ അഞ്ചിന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍  ജില്ലകളിലും നവംബര്‍ ആറിന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Share it:

Idukki

Post A Comment: