ഷിമോഗ: ചികിത്സിക്കുന്നതിനിടെ കാണ്ടാമൃഗത്തിന്‍റെ ആക്രമണത്തിൽ യുവതിയായ മൃഗഡോക്‌ടർ മരിച്ചു. കർണാടകയിലെ ഷിമോഗയിലുല്ള തവരേകൊപ്പ ലയൺസ് ആന്‍റ് സഫാരി പാർക്കിലാണ് സംഭവം നടന്നത്. കരാർ അടിസ്ഥാനത്തിൽ ഇവിടെ ജോലിയിൽ പ്രവേശിച്ച ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്.
ഗർഭിണിയായിരുന്ന ഹിപ്പപൊട്ടാമസിനെ കൂട്ടിൽ കയറി പരിശോധിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഷിമോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ
ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം.
കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Post A Comment: