www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ കളം നിറഞ്ഞ് മുന്നണികൾ; അവസാന ലാപ്പ് കളറാക്കാൻ തിരക്കിട്ട നീക്കം

Share it:



ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടുക്കിയിൽ കളം നിറഞ്ഞ് മുന്നണികൾ. ദേശീയ- സംസ്ഥാന നേതാക്കളെ ജില്ലയിലെത്തിച്ച് അവസാന റൗണ്ട് കളറാക്കാനുള്ള ശ്രമത്തിലാണ് ഇടത്- വലത്- എൻഡിഎ മുന്നണികൾ. 

 കഴിഞ്ഞ തവണ ജില്ലയിൽ നേടിയ മേൽക്കൈ തുടരാനാകുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുമ്പോൾ അട്ടിമറികൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് വലതുപക്ഷം. 

നില മെച്ചപ്പെടുത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻഡിഎ ക്യാമ്പ്. അതേസമയം എസ്ഐആറിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമാകുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കിടയിലുണ്ട്. 

ആത്മവിശ്വാസത്തിന് തെല്ലും കുറവില്ലെങ്കിലും ജനമനസ് എന്താകുമെന്ന ആശങ്ക സ്ഥാനാർഥികൾക്കും മുന്നണികൾക്കുമുണ്ട്. പ്രചരണത്തിന് സമയം കുറവായതിനാൽ തന്നെ മണ്ഡലത്തിൽ ഓടിയെത്താനുള്ള ശ്രമത്തിലാണ് ഓരോ മുന്നണികളിലെയും സ്ഥാനാർഥികൾ. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light