തിരുവനന്തപുരം: ഇസ്രയേലിൽ നിർമാണ തൊഴിലാളിയായിരുന്ന മലയാളി മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കില്‍ എസ്.എസ്. ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. മരണ വിവരം സുഹൃത്തുക്കളാണ് വീട്ടുകാരെ അറിയിച്ചത്.
എങ്ങനെയാണ് മരണമെന്നത് വ്യക്തമല്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ടു മക്കളുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Post A Comment: