ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുന്നെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര സർക്കാർ. അവശ്യ വസ്തുക്കളുടെ ലഭ്യത കേന്ദ്ര സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളിൽ ജനം വിശ്വസിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ധന വിലക്കയറ്റം തടയാന്‍ പെട്രോളിന്‍റെ അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു, ഡീസലിന്‍റെ അധിക തീരുവ എടുത്തുകളഞ്ഞു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് ഉടന്‍ ഊര്‍ജ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ആലോചനപോലും ഇപ്പോള്‍ ഇല്ല, ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്പുരി പറഞ്ഞു.
സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത് തടയാനാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും അധിക എക്‌സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാല്‍ ഇതുവഴി രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയില്ല. ലഭ്യത ഉറപ്പാക്കാന്‍ ഡീസലിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും കയറ്റുമതി തീരുവ കൂട്ടിയിട്ടുണ്ട്.
Join Our Whats App group

Post A Comment: