റേറ്റിങ് മത്സരം കൊടുമ്പിരിക്കൊണ്ടിരിക്കെ വീണുകിട്ടിയ സുധാകരൻ വിവാദം ആഘോഷമാക്കിയ മലയാള മാധ്യമങ്ങൾക്ക് കിട്ടിയത് എട്ടിന്‍റെ പണി. നേതൃത്വവുമായി ഇടഞ്ഞ മുതിർന്ന നേതാവ് കെ. സുധാകരൻ പാർട്ടി വിടുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും ബിജെപി പിന്തുണയ്ക്കുമെന്നുമുള്ള തരത്തിലായിരുന്നു കഴിഞ്ഞ മണിക്കൂറുകളിൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്.
എന്നാൽ പാർട്ടി വിടാൻ ഉദേശിക്കുന്നില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചതോടെ സുധാകരന്‍റെ ബിജെപി പ്രവേശനം അടക്കം ചർച്ചയാക്കി മാധ്യമങ്ങൾ അപ്പാടെ മുനയൊടിഞ്ഞ മട്ടിലെത്തി.
ഊഹാപോഹങ്ങളെ പെരുപ്പിച്ച് കാണിച്ച് ദൃശ്യമാധ്യമങ്ങൾ ഇറക്കിയ കെണിയാണ് ഒടുക്കം ആവിയായി പോയത്. റേറ്റിങ്ങിനും നിലനിൽപ്പിനുമായി പാടുപെടുന്ന മലയാള ദൃശ്യമാധ്യമങ്ങൾക്ക് വീണു കിട്ടിയ ചാകരയാണ് തെരഞ്ഞെടുപ്പ്.
ഓരോ മണിക്കൂറിലും വിവാദ വാർത്തകൾ പുറത്തു വിട്ട് റേറ്റിങ് നിലനിർത്താനുള്ള പാടിലാണ് ദൃശ്യമാധ്യമങ്ങളിൽ ഏറെയും. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സുധാകരൻ നേതൃത്വവുമായി ഇടഞ്ഞത്. ഇതോടെ ഇടത് അനുകൂല മാധ്യമങ്ങൾ സുധാകരൻ പാർട്ടി വിടുന്നെന്ന വാർത്ത അടിച്ചിറക്കി.
ഇതിന്‍റെ ചുവടു പിടിച്ചു പോയതായിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ അടക്കം മറ്റുള്ളവർ. കൃത്യമായ വിവരം ലഭിക്കാതെ വാർത്ത പടച്ചു വിട്ട മാധ്യമങ്ങളുടെ മുഖത്തടിച്ചായിരുന്നു പാർട്ടി വിടില്ലെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നുമുള്ള സുധാകരന്‍റെ നിലപാട്. ഇതോടെ മാധ്യമങ്ങളും ചമ്മി. ഇപ്പോൾ വീണിടം വിദ്യയാക്കാനുള്ള പെടാപാടിലാണ് മാധ്യമങ്ങൾ.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ
ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം.
കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Post A Comment: