www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മേരികുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Share it:



ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം ടൗണിൽ മോഷണ പരമ്പര. കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. മുമ്പും ടൗണിൽ സമാനമായി മോഷണം നടന്നിട്ടുണ്ട്. 

തിങ്കൾ രാത്രിയിൽ നടന്ന മോഷണത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പണവും സാധനങ്ങളും അപഹരിക്കപ്പെട്ടിട്ടുണ്ട്. സിസി ടിവി ഇല്ലാത്ത സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. പ്രദേശത്തെ അറിയാവുന്ന ആളാണ് പിന്നിലെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. 

ദീപ്തി സ്റ്റോഴ്‌സ്, ഓലിക്കല്‍ വെജിറ്റബിള്‍സ്, ദേവ ഫിഷറീസ്, ജെ.ഇ സ്‌പൈസസ്, പൊന്നുമ്മല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഓലിക്കല്‍ സ്റ്റോഴ്‌സില്‍ നിന്നും 3500 രൂപ നഷ്ടമായിട്ടുണ്ട്. ഒപ്പം വിവിധ സ്ഥാപനങ്ങളിൽ നിന്നും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. 

മലഞ്ചരക്ക് കടയില്‍ നിന്നും അരചാക്ക് കാപ്പിക്കുരു നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ വ്യാപാരികള്‍ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചതായും മോഷ്ടാവിനെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light