ഇടുക്കി: ഉപ്പുതറ ടൗണിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. കേരളാ ബാങ്കിനു സമീപത്ത് ശനിയാഴ്ച്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം നടന്നത്. അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകട സമയത്ത് റോഡിൽ വാഹനങ്ങളും കാൽനട യാത്രികരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
ഓട്ടോ റിക്ഷ ഓടിച്ചിരുന്ന ഒന്‍പതേക്കര്‍ നടുപ്പറമ്പില്‍ റെജിന്‍ രവി (30)ക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ ഉപ്പുതറയിലെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
പാലം ജംക്ഷനില്‍ നിന്ന് ടൗണിലേയ്ക്ക് വന്ന ഓട്ടോറിക്ഷ കേരള ബാങ്കിന് മുന്നില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷ സമീപത്തെ പെയിന്‍റ് ഷോപ്പിന്‍റെ വരാന്തയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഓട്ടോറിക്ഷയിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Casual Design Socksfor buy.. click hera
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
മയക്കുമരുന്നുമായി ഏലപ്പാറ സ്വദേശിനിയും സുഹൃത്തും പിടിയിൽ
ഇടുക്കി: കോതമംഗലം പൊലീസ് മയക്കു മരുന്നുമായി അറസ്റ്റ് ചെയ്‌ത ഏലപ്പാറ സ്വദേശിനിക്കും ആൺ സുഹൃത്തിനും മയക്കുമരുന്നു ശൃംഘലയുമായി ബന്ധമെന്ന് വിവരം. വിദ്യാർഥികൾക്കിടയിൽ നിരോധിത മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസ് പുറത്തു വിടുന്ന വിവരം.
കോളെജ് വിദ്യാർഥിനിയായ ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ (18), ആൺ സുഹൃത്ത് കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 37.229 ഗ്രാം എംഡിഎംഎയാണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാർഥികൾ ഇവരുടെ ഇടപാടുകാരായി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Post A Comment: