www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കട്ടപ്പനയിൽ ലഹരി വേട്ട; എംഡിഎംഎയുമായി 24 കാരൻ പിടിയിൽ

Share it:



കട്ടപ്പന: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി കട്ടപ്പനയിൽ യുവാവ് പിടിയിൽ. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) അറസ്റ്റിലായത്. 

രഹസ്യ വിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. യുവാക്കളുടെ സംഘം നിരോധിത ലഹരി മരുന്ന് ഉപയോഗിക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതെ തുടർന്ന് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.  

ചൊവ്വാഴ്ച്ച ഫെഡറൽ ബാങ്ക് ജംക്ഷനിൽ വച്ചാണ് ജോ മാർട്ടിനെ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. സുരേഷും സംഘവും ചേര്‍ന്ന് പിടികൂടുന്നത്. ഇയാളില്‍ നിന്നും 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

പ്രതിക്കെതിരെ എന്‍.ഡി.പി.എസ്. കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ മനോജ് സെബാസ്റ്റ്യന്‍, സജിമോന്‍ ജി. തുണ്ടത്തില്‍, ജോസി വര്‍ഗീസ്, ജിന്‍സണ്‍, ബിജുമോന്‍, വനിത സിവില്‍ ഓഫീസര്‍ ബിജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

അഞ്ച് വയസുകാരി തിളച്ച പരിപ്പ് കറിയിൽ വീണു

ഭോപ്പാല്‍: ഉച്ച ഭക്ഷണം വാങ്ങാൻ ക്യൂ നിന്ന അഞ്ച് വയസുകാരി തിക്കിലും തിരക്കിലും പെട്ട് പരിപ്പുകറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. 

ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാന്‍സ്ലയിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. ഭക്ഷണം വേഗം കിട്ടാന്‍ ഉണ്ടായ തള്ളലില്‍ മുന്നില്‍ ഉണ്ടായിരുന്ന കുട്ടി നിയന്ത്രണം വിട്ട് പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. 

കുട്ടിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദേഹത്ത് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഉച്ചഭക്ഷണം കുട്ടികള്‍ ഇരിക്കുന്ന സീറ്റില്‍ എത്തിച്ച് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ.  സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 


Share it:

Idukki

Mostreaded

Post A Comment: