www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോഷണ മുതലുമായി പെട്ടത് പൊലീസിന്‍റെ മുന്നിൽ; ഇടുക്കിയിൽ രണ്ട് കള്ളൻമാർ പിടിയിൽ

Share it:



ഇടുക്കി: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പതുങ്ങിയ യുവാക്കളിൽ നിന്നും കണ്ടെത്തിയത് വൻ മോഷണ മുതൽ. നെടുങ്കണ്ടം പൊലീസാണ് മോഷണ സംഘത്തെ കുടുക്കിയത്. വാഴവര വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി വരുന്നവഴിയ്ക്കാണ് രാജക്കാട് പഴയവിടുതി മമ്മട്ടിക്കാനം സ്വദേശികളായ പുത്തന്‍പറമ്പില്‍ ജിന്‍സ് (19), വെട്ടിയാങ്കല്‍ വീട്ടില്‍ ജോയിസ് (22) എന്നിവർ കുടുങ്ങുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബിനു ഓടി രക്ഷപെട്ടു. 

ചൊവ്വാഴ്ച്ച പുലർച്ചെ നാലിനാണ് പടിഞ്ഞാറേകവലയിൽ പ്രതികൾ പിടിയിലാകുന്നത്. നൈറ്റ് പെട്രൊളിങ്ങിന്‍റെ ഭാഗമായി നെടുങ്കണ്ടം എസ്‌ഐ ജയകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി.

ഈ സമയത്ത് പടിഞ്ഞാറെക്കവലയില്‍ രണ്ട് യുവാക്കള്‍ ബൈക്കിന് സമീപം നില്‍ക്കുന്നത് കണ്ടു. മറ്റൊരു വ്യക്തി സമീപത്തെ കടയുടെ മറവിലേയ്ക്ക് മാറുന്നതായും കണ്ടു. സംശയം തോന്നിയ എസ്ഐ വാഹനം നിര്‍ത്തി വിവരങ്ങള്‍ ചോദിക്കുവാന്‍ എത്തിയതോടെ  ജിന്‍സ് ബൈക്കെടുത്ത് മുന്നോട്ട് പോയി. ജോയിസിനോട് ഈ സമയത്ത് ഇവിടെ നില്‍ക്കുവാനുള്ള കാരണം ചോദിച്ചറിഞ്ഞു.  ഞങ്ങള്‍ രണ്ടുപേരെ ഉളളുവെന്നും മദ്യം കഴിച്ചതിനാലാണ് കൂടെയുള്ളയാള്‍ വണ്ടിയെടുത്ത് പോയതെന്നും ജോയിസ് പറഞ്ഞു. 

സമീപത്തായി സ്‌കൂട്ടിയില്‍ ഇരിക്കുന്ന ചാക്ക് കെട്ട് ശ്രദ്ധയില്‍പെട്ടുകയും അഴിച്ച് നോക്കിയപ്പോള്‍ അമ്പലത്തിലെ വിളക്കുകളും മറ്റും കണ്ടെത്തുകയുമായിരുന്നു. 

തുടര്‍ന്ന് പൊലീസ് മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, കടക്കാര്‍ എന്നിവരെ വിളിച്ച് വിവരങ്ങള്‍ ധരിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ തിരിച്ചലില്‍ രക്ഷപെടാന്‍ ശ്രമിച്ച ജിന്‍സിനെ പിടികൂടുകയുമായിരുന്നു. ബിനുവിന്‍റെ നേത്യത്വത്തിലാണ് വാഴവരയിലെ വിശ്വമാതാ ഗുരുകുലാശ്രമത്തില്‍ മോഷണം നടത്തുന്നത്. 

ബിനുവിന്‍റെ സുഹൃത്ത് വഴി വളരെ കാലമായി അടഞ്ഞു കിടക്കുന്ന ആശ്രമത്തെ കുറിച്ച് അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. എസ്‌ഐ സജീവ്, എസ് സിപിഒ സുനില്‍ മാത്യു, സിപിഒമാരായ അജീഷ് അലിയാര്‍, ദീപു, ഹോം ഗാര്‍ഡ് സുഗതന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

അഞ്ച് വയസുകാരി തിളച്ച പരിപ്പ് കറിയിൽ വീണു

ഭോപ്പാല്‍: ഉച്ച ഭക്ഷണം വാങ്ങാൻ ക്യൂ നിന്ന അഞ്ച് വയസുകാരി തിക്കിലും തിരക്കിലും പെട്ട് പരിപ്പുകറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. 

ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാന്‍സ്ലയിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. ഭക്ഷണം വേഗം കിട്ടാന്‍ ഉണ്ടായ തള്ളലില്‍ മുന്നില്‍ ഉണ്ടായിരുന്ന കുട്ടി നിയന്ത്രണം വിട്ട് പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. 

കുട്ടിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദേഹത്ത് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഉച്ചഭക്ഷണം കുട്ടികള്‍ ഇരിക്കുന്ന സീറ്റില്‍ എത്തിച്ച് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ.  സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 


Share it:

Idukki

Post A Comment: