www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഏപ്രിൽ മൂന്നിന് പ്രഖ്യാപിച്ച എൽഡിഎഫ് ഹർത്താൽ പിൻവലിച്ചു

Share it:



ഇടുക്കി: ഭൂ വിഷയത്തിൽ ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പിൻവലിച്ചു. ഭൂ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഹർത്താൽ പിൻവലിക്കുന്നതെന്നാണ് എൽഡിഎഫ് നേതാക്കളുടെ ഭാഷ്യം. 

വിഷയത്തിൽ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.  ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമായി ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെയാണ് ഏപ്രിൽ മൂന്നിന് ജില്ലയിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. 

എന്നാൽ ഭരണ കക്ഷിയായ എൽഡിഎഫ് തന്നെ ഹർത്താലിന് ആഹ്വാനം ചെയ്‌തത് ജില്ലയിൽ രൂക്ഷമായ വിമർശനത്തിന് കാരണമായിരുന്നു. കോൺഗ്രസും യുഡിഎഫും ശക്തമായ ഭാഷയിൽ തന്നെ ഇതിനെ വിമർശിക്കുകയും ചെയ്‌തു. 

സോഷ്യൽ മീഡയയിലും എൽഡിഫിന് ഹർത്താൽ പ്രഖ്യാപനത്തിന്‍റെ പേരിൽ വിമർശനം ഏറ്റു വാങ്ങേണ്ടി വന്നു. ഇതിനിടെ എൽഡിഎഫിൽ തന്നെ ഹർത്താൽ പ്രഖ്യാപനം അബദ്ധമായെന്ന തരത്തിൽ പ്രചരണവുമുണ്ടായി. ഇതിനിടെയാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന പേരിൽ ഹർത്താൽ പ്രഖ്യാപനം പിൻവലിച്ച് എൽഡിഎഫ് തലയൂരിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Mostreaded

Post A Comment: