www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Share it:



ഉദുമ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാസര്‍ഗോഡ് അഡൂര്‍ പയസ്വിനി പുഴയിലാണ് അപകടം ഉണ്ടായത്. ദേവരടുക്കത്തെ ഷാഫിയുടെ മകന്‍ മുഹമ്മദ് ആസിഫ്, ഹസൈനാറിന്‍റെ മകന്‍ മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയോടെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

അഞ്ച് വയസുകാരി തിളച്ച പരിപ്പ് കറിയിൽ വീണു

ഭോപ്പാല്‍: ഉച്ച ഭക്ഷണം വാങ്ങാൻ ക്യൂ നിന്ന അഞ്ച് വയസുകാരി തിക്കിലും തിരക്കിലും പെട്ട് പരിപ്പുകറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. 

ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാന്‍സ്ലയിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. ഭക്ഷണം വേഗം കിട്ടാന്‍ ഉണ്ടായ തള്ളലില്‍ മുന്നില്‍ ഉണ്ടായിരുന്ന കുട്ടി നിയന്ത്രണം വിട്ട് പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. 

കുട്ടിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദേഹത്ത് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഉച്ചഭക്ഷണം കുട്ടികള്‍ ഇരിക്കുന്ന സീറ്റില്‍ എത്തിച്ച് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ.  സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 


Share it:

Kerala

Post A Comment: