www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടിൽ പ്രസവിക്കുന്നതിനിടെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു; സംഭവം വൈക്കത്ത്

Share it:



കോട്ടയം: വീട്ടിൽ പ്രസവത്തിനിടെ മരിച്ച കുഞ്ഞിനെ വീട്ടുകാർ കുഴിച്ചിട്ടു. കോട്ടയം വൈക്കം തലയാഴത്താണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെയാണ് കുഴിച്ചിട്ടത്. 

ഇന്നലെയാണ് യുവതി താമസ സ്ഥലത്ത് പ്രസവിച്ചത്. പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. തുടർന്ന് ഇവർ വീടിനു സമീപം കുഴിയെടുത്ത് കുട്ടിയെ കുഴിച്ചിട്ടെന്നാണ് കരുതുന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയാണ്. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

പീരുമേട്ടിൽ യുവതിയെ ഭർത്താവ് കോടതി വളപ്പിൽ കുത്തി 

ഇടുക്കി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് എപിപിയുടെ ഓഫീസിന് മുമ്പിൽ കുത്തി പരുക്കേൽപ്പിച്ചു. കുമളി ചക്കുപള്ളം സ്വദേശിനി അമ്പിളി (45)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഭർത്താവ് ബിജുവാണ് ആക്രമണം നടത്തിയത്. 

ഇന്ന് രാവിലെ പീരുമേട് കോടതി വളപ്പിലാണ് സംഭവങ്ങൾ നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് ചാർജ് ചെയ്‌ത കേസിലാണ് ദമ്പതികൾ സാക്ഷി പറയാൻ കോടതിയിലെത്തിയത്. വർഷങ്ങളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എപിപിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. 

കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. യുവതിയുടെ കഴുത്തിന് 15 ഓളം കുത്തുകളുണ്ടെന്നാണ് പ്രാഥമിക വിവരം. 


Share it:

Kerala

Post A Comment: