www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി പൂപ്പാറയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

Share it:



ഇടുക്കി: ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. പൂപ്പാറ തോണ്ടിമലയിലാണ് അപകടം ഉണ്ടായത്. 19 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.  

തിരുനെൽവേലി സ്വദേശി സി പെരുമാൾ (59), തിരുനെൽവേലി സ്വദേശി വള്ളിയമ്മ (70) എന്നിവരാണ് മരിച്ചത്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.

ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.

വാനിൽ 24 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 16 പേർക്കാണ് പരിക്കേറ്റതെന്നാണ് ലഭ്യമായ വിവരം. വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിൽ എസ് വളവിൽ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Mostreaded

Post A Comment: