www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1760) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടി ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്‌തു; അഞ്ചുരുളിയിൽ ടൂറിസ്റ്റ് ബസ് ഉരുണ്ട് വന്ന് മറ്റ് വാഹനങ്ങളിൽ ഇടിച്ചു

Share it:



ഇടുക്കി: അഞ്ചുരുളി വെള്ളച്ചാട്ടത്തിനു സമീപം ടൂറിസ്റ്റ് ബസ് കാറിലും മറ്റൊരു ടൂറിസ്റ്റ് ബസിലും ഇടിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടമുണ്ടായത്. 

‌വിനോദ സഞ്ചാരികളുമായി എത്തിയ ബസിന്‍റെ ഹാൻഡ് ബ്രേക്ക് ഒരു കുട്ടി റിലീസ് ചെയ്‌തതോടെ ബസ് താനെ പിന്നോട്ട് ഉരുണ്ടു നീങ്ങുകയായിരുന്നു.  

പിന്നിൽ നിർത്തിയിട്ടിരുന്ന കാറിലും മറ്റൊരു ടൂറിസ്റ്റ് ബസിലും ഇടിച്ചാണ് ബസ് നിന്നത്. മൂന്നു വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആർക്കും പരുക്കേറ്റിട്ടില്ല. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

പിഞ്ചു കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടി 

ചെന്നൈ: ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ കേസിൽ 22 കാരിയായ അമ്മ അറസ്റ്റിൽ. ചെന്നൈ കൊരട്ടൂർ സ്വദേശിയായ കുമരേശന്‍റെ ഭാര്യ സം​ഗീതയാണ് അറസ്റ്റിലായത്.

പുതുച്ചേരി കിറുമാമ്പക്കം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച നാട്ടുകാർ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൂർത്തിക്കുപ്പം പൊതുശ്മശാനത്തോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്‍റെ കാൽ പുറത്തേക്ക് കണ്ട് നാട്ടുകാർ കുഴി മാന്തുകയായിരുന്നു. 

ഇവർ കഴിഞ്ഞയിടയ്ക്കാണ് പുതുച്ചേരിയിലേക്ക് താമസത്തിനെത്തിയത്. പെൺകുഞ്ഞുണ്ടായതിന് കുമരേശൻ വഴക്കിടുക പതിവായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയുമാണ്. 

ശനിയാഴ്ചയും ഇരുവരും തമ്മിൽ കുഞ്ഞിനെച്ചൊല്ലി വഴക്കിട്ടു. തുടർന്ന് നിയന്ത്രണം വിട്ട സം​ഗീത കുഞ്ഞിനെയുമെടുത്ത് മൂർത്തിക്കുപ്പത്തെത്തി ജീവനോടെ കുഴിച്ചിടുകയായിരുന്നു. സം​ഗീത കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച അറസ്റ്റിലായ സം​ഗീത ഇപ്പോൾ റിമാൻഡിലാണ്. 

Share it:

Idukki

Post A Comment: