www.superprimetime.com

Total Pageviews

45,017,567

Blog Archive

Search This Blog

Tags

Kerala (1782) Idukki (1746) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മധു വധക്കേസ്; 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Share it:



പാലക്കാട്: മധു കൊലക്കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം. പിഴത്തുക പകുതി മധുവിന്‍റെ അമ്മയ്ക്ക് നൽകണമെന്നും കോടതി.  

പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി. 24 സാക്ഷികളാണ് കൂറുമാറിയത്. 

16-ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാൾക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാൾ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. അതിനാൽ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാൾക്ക് പോകാം. 

16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വധിച്ചിരുന്നു. ഇതിൽ മുനീർ ഒഴിച്ച് 13 പേർക്കെതിരെയും നരഹത്യാ കുറ്റം ചുമത്തിയിരുന്നു. രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പേർക്കെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്. 

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. 

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

രണ്ട് യോനി; ഒന്ന് ഭർത്താവിനും മറ്റൊന്ന് തൊഴിലിനും 

ന്യൂയോർക്ക്: ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഡൽറ്റ്‌സ് ഒൺലി വെബ് സൈറ്റായ ഓൺലി ഫാൻസ് താരം ഈവ്‌ലിൻ മില്ലർ. തനിക്ക് രണ്ട് യോനികളുണ്ടെന്നും അതിൽ ഒന്ന് ഭർത്താവിനും മറ്റൊന്ന് തന്‍റെ ജോലിയുടെ ഭാഗമായിട്ടും ഉപയോഗിക്കുകയാണെന്നുമാണ് താരം വെളിപ്പെടുത്തിയത്.

ഓൺലി ഫാൻസ് മോഡലായ ഈവ്‌ലിന് ലോകമെമ്പാടും ആരാധകരുണ്ട്. അപ്രതീക്ഷിതമായി താരം നടത്തിയ വെളിപ്പെടുത്തലിന്‍റെ ഞെട്ടലിലാണ് ഇപ്പോൾ ആരാധകർ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടക്കം താരത്തിന്‍റെ വെളിപ്പെടുത്തൽ വാർത്തയാവുകയും ചെയ്‌തു. 

31 കാരിയായ താൻ 2011ലാണ് ഇക്കാര്യത്തിൽ പരിശോധന നടത്തിയതെന്നും ഇവർ പറയുന്നു. 2000 സ്ത്രീകളിൽ ഒരാൾക്ക് സംഭവിക്കാവുന്ന അവസ്ഥയാണിത്. പരിശോധനയിൽ തനിക്ക് രണ്ട് യൂട്രസ് ഉള്ളതായി കണ്ടെത്തി. ഇരട്ട ഗർഭ പാത്രവും രണ്ട് അണ്ഡാശയവും രണ്ട് യോനികളുമുണ്ട്. ഇക്കാര്യം ഡോക്‌ടർമാരാണ് തന്നോട് പറഞ്ഞതെന്നും ഇവർ പറയുന്നു.

കൗമാര പ്രായത്തിൽ തന്നെ ജനനേന്ദ്രിയത്തിന് എന്തോ പ്രത്യേകതയുള്ളതായി തോന്നിയിരുന്നു. 

ഈ പ്രായത്തിൽ കാമുകനുമായിട്ടാണ് താൻ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചത്. എന്നാൽ കാമുകന്‍റെ ലിംഗം എന്തിലോ തട്ടി നിൽക്കുന്നതായി തോന്നി. പിന്നീട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ മടിച്ചു. ഇതിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആശങ്കയായിരുന്നു. അക്കാലത്ത് പിതാവിനോടൊപ്പമായിരുന്നു താമസം. അതിനാൽ ആരോടും സംശയം ചോദിക്കാനും കഴിഞ്ഞില്ല. ഇന്‍റർനെറ്റ് ഇല്ലാത്ത സ്ഥലമായതിനാൽ ഗൂഗിൾ ചെയ്യാനും കഴിഞ്ഞില്ല. 

2011ൽ ഡോക്‌ടറെ കണ്ടതോടെയാണ് ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായത്. ഇതിനിടെ ഭർത്താവ് ടോമിനുമായി അടുപ്പത്തിലാവുകയും ചെയ്‌തു. 2018ൽ ഓൺലി ഫാൻസിൽ അക്കൗണ്ട് എടുക്കുന്നതു വരെ ഇക്കാര്യം മറച്ചു വച്ചു. പിന്നീട് തന്‍റെ അവസ്ഥ മനസിലാക്കാനും അംഗീകരിക്കാനും ഓൺലി ഫാൻസിലെ ആരാധകർ സഹായിച്ചെന്നും ഇവർ പറഞ്ഞു. 

ലൈംഗിക തൊഴിലിനോട് തനിക്ക് കൗതുകമാണ് തോന്നിയതെന്നും ഈവ്‌ലിൻ പറയുന്നു. അത് പങ്കാളിയെ ചതിക്കുന്ന തൊഴിലായി തോന്നിയിട്ടില്ല. തന്‍റെ യോനികളിൽ ഒന്ന് ലൈംഗിക തൊഴിലിനും മറ്റൊന്ന് ഭർത്താവിനുമുള്ളതുമാണ്. നിലവിൽ ഓൺലി ഫാൻസിൽ നിന്നും ആഴ്ച്ചയിൽ 1,21,647 രൂപയോളം താൻ സമ്പാദിക്കുന്നുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 

രണ്ട് മക്കളാണ് ഈവ്‌ലിനുള്ളത്. ഒരാൾക്ക് 20 വയസും മറ്റെയാൾക്ക് എട്ട് മാസവുമാണ് പ്രായം. രണ്ട് ഗർഭ പാത്രമുണ്ടായിരുന്നതിനാൽ പ്രസവം സങ്കീർണമായിരുന്നു. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിൽ ഇപ്പോൾ മാറ്റമുണ്ടെന്നും ഈവ്‌ലിൻ പറഞ്ഞു. 


Share it:

Kerala

Post A Comment:

Also Read

ഏലപ്പാറയിൽ കാറിൽ യുവാവിന്‍റെ മരണം; ദുരൂഹതയില്ലെന്ന് പൊലീസ്

ഇടുക്കി: ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. പോസ്റ്റ് മോർട്ടത്തി