ആലപ്പുഴ: വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുള്ള കുട്ടിയെ 100 മീറ്റർ അകലെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി വേണു - ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശാണ് മരിച്ചത്.
അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിടെയാണ് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ടായിരുന്നു സംഭവം. കുട്ടിയെ ഉടന്‍ തന്നെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ഇന്ന് രാത്രി നടത്തും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: