www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്

Share it:


കോട്ടയം: ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. 

ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഉദ്ഘാടന ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും, വിജയിക്കുന്നവർക്ക് സ്വാസികയ്‌ക്കൊപ്പം വേദി പങ്കിടുന്നതിനുള്ള അവസരവും ഒരുക്കും.  

കോട്ടയത്തെ കലാകാരന്മാരായ യുവതി യുവാക്കൾക്കാണ് ആഘോഷത്തോടെ പരിപാടികളുടെ ഭാഗമായി വേദിയൊരുങ്ങുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. നടി സ്വാസികയും, നടൻ പ്രശാന്തും പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. 

റീൽ മത്സരങ്ങളുടെ നിബന്ധനകൾ ഇങ്ങനെ

സിനിമകളിലെ ഫുഡുമായി ബന്ധപ്പെട്ട് കണ്ടന്‍റുകൾ ഉൾപ്പെടുത്തിയവയാകണം റീൽസുകൾ.

വീഡിയോകൾ അറുപത് സെക്കൻഡിലധികം കൂടരുത്. 

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല. 

വ്യക്തികൾക്കും, മൂന്നു പേരിൽ അധികമില്ലാത്ത ഗ്രൂപ്പുകൾക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം.

വ്യക്തികളുടെ പബ്ലിക്ക് അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്ന റീൽസുകൾ @hangoutstreetfoodhub എന്ന ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യാം.

മത്സരത്തിൽ പങ്കെടുക്കുന്നവർ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബിന്റെ ഇൻസ്റ്റഗ്രാം പേജ് നിർബന്ധമായും ഫോളോ ചെയ്യണം.

മത്സരത്തിലെ വിജയികളെ ഏപ്രിൽ ഒൻപതിന് നടക്കുന്ന ഉത്ഘാടന വേദിയിൽ പ്രഖ്യാപിക്കും.

ഡാൻസ് കോമ്പറ്റീഷൻ നിബന്ധനകൾ

രണ്ടോ മൂന്നോ മിറ്റിൽ തീരുന്ന നൃത്ത വീഡിയോകൾ പരിഗണിക്കും. സമയം കൂടിയാൽ നെഗറ്റീവ് പോയിന്റ്‌സായി പരിഗണിക്കും.

പങ്കെടുക്കുന്നവർ ഇതിനായുള്ള പാട്ട് പെൻഡ്രൈവിലാക്കി വേണം എത്തിക്കാൻ.

ഡാൻസിന്റെ കോസ്റ്റിയൂമും, വൈറൽ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാകും ജഡ്ജ് ചെയ്യപ്പെടുക.

തീപ്പെട്ടിയോ, മെഴുകുതിരിയോ അപകടകരമായ വസ്തുക്കളോ നൃത്തത്തിന്റെ ഭാഗമായി സ്‌റ്റേജിൽ പ്രദർശിപ്പിക്കാൻ പാടുള്ളതല്ല.

പാട്ട് സിലക്ട് ചെയ്യേണ്ടതിന്‍റെ ഉത്തരവാദിത്വം പാർട്ടിസിപ്പൻസിന്‍റെ കയ്യിലാണ്.

വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Kerala

Post A Comment: