www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നികുതി വർധനവ് പ്രാബല്യത്തിൽ; ഇന്ന് മുതൽ സർവത്ര വിലക്കയറ്റം

Share it:



തിരുവനന്തപുരം: ബജറ്റിലെ നികുതി വർധനവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ ജീവിത ചിലവ് കുതിച്ചുയർന്നു. പെട്രൊളിനും ഡീസലിനും രണ്ട് രൂപ ഇന്ന് മുതൽ അധികം നൽകണം. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് നിലവിൽ വന്നത്.  

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ വിലയും ഇന്ന് മുതലാണ് കൂടുന്നത്. മദ്യവിലയിൽ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത്.

അതേസമയം കെട്ടിട നിർമാണ പെർമിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിനങ്ങൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്‍റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. 

കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രിൽ പത്ത് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

ജനദ്രോഹ നികുതികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്നു കരിദിനം ആചരിക്കും. മുഴുവന്‍ പഞ്ചായത്തിലും നഗരങ്ങളിലും പകല്‍സമയത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയര്‍ത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Kerala

Post A Comment: