www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉറക്കം കുറയുന്നുണ്ടോ ‍? സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലെന്ന് പഠനം

Share it:


വ്യായാമവും ഉറക്കവും.... രണ്ടും ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ന്യൂജനറേഷൻ ജീവിത ശൈലിയിൽ ഈ രണ്ട് കാര്യവും സാധ്യമാകാറില്ലെന്നതാണ് ഒരു വസ്‌തുത.

അതേസമയം ഉറക്കം കുറയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ മൂലം മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട്. മതിയായ ഉറക്കം ലഭിക്കാതിരിക്കുകയും അമിതമായ കൂർക്കംവലി പോലുള്ള ഉറക്ക പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യുന്നവരിൽ പിൽക്കാലത്ത് സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്.  

അമേരിക്കൻ ന്യൂറോളജി അക്കാദമിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉറക്കം അമിതമാവുക, തീരെ കുറയുക, മയക്കത്തിന്‍റെ അളവ് കൂടുക, സുഖകരമല്ലാത്ത ഉറക്കം, കൂർക്കംവലി, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവരെയാണ് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരായി കണക്കാക്കുന്നത്. 

ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഭൂരിഭാഗവും ഉള്ളവരിൽ പിൽക്കാലത്ത് സ്ട്രോക്ക് സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകർ പറയുന്നത്. 



അയർലൻഡിലെ ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. സ്ട്രോക്ക് പ്രതിരോധത്തിൽ ഉറക്കത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനഫലമെന്ന് ഗവേഷകർ പറയുന്നു. 

4496 പേരെ ആസ്‌പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ശരാശരി 62 വയസ് പ്രായമുള്ളവരാണ് പഠനത്തിൽ പങ്കാളികളായത്. ഉറക്കത്തിന്‍റെ ദൈർഘ്യം, സ്വഭാവം, കൂർക്കം വലിക്കുന്ന ശീലം, ഉറക്കത്തിനിടയിലെ ശ്വസനപ്രശ്‌നങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഇവരോട് ചോദിച്ചു. 

ശരാശരി ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച്, കൂടുതൽ സമയം ഉറങ്ങിയവർക്കും തീരെ കുറവ് സമയം ഉറങ്ങിയവർക്കും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. സ്ട്രോക്ക് ബാധിച്ച 162 പേർക്ക് അഞ്ച് മണിക്കൂറിൽ കുറവ് മാത്രമേ ഉറക്കം ലഭിച്ചിരുന്നുള്ളു എന്നും മറ്റ് 151 പേർ ഒൻപത് മണിക്കൂറിൽ അധികം ഉറക്കം ലഭിച്ചിരുന്നവരാണെന്നും ഗവേഷകർ കണ്ടെത്തി. 



അഞ്ച് മണിക്കൂറിൽ താഴെ ഉറക്കം ലഭിച്ചവരിൽ, ശരാശരി ഏഴ് മണിക്കൂർ ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അത് പോലെ തന്നെ ഏഴ് മണിക്കൂർ ഉറക്കം ലഭിക്കുന്നവർ അപേക്ഷിച്ച്, ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ സ്‌ട്രോക്കിനുള്ള സാധ്യത രണ്ടു മടങ്ങ് കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. 

മയക്കത്തിന്‍റെ ദൈർഘ്യം ഒരു മണിക്കൂറിൽ അധികം ആകുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് സ്ട്രോക്ക് സാധ്യത 88 ശതമാനം ആണെന്നും ഗവേഷകർ കണ്ടെത്തി. കൂടാതെ കൂർക്കംവലിയും സ്ലീപ് അപ്നിയുമൊക്കെ സ്ട്രോക്ക് സാധ്യത കൂട്ടുന്നതിനെ കുറിച്ചും ഗവേഷകർ പറയുന്നുണ്ട്.

അമിതമായി കൂർക്കംവലിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് സ്‌ട്രോക്കിനുള്ള സാധ്യത 91 ശതമാനവും സ്ലീപ് അപ്നിയ ഉള്ളവരിൽ അല്ലാത്തവരെക്കാൾ മൂന്ന് മടങ്ങും കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അതിനാൽ സ്ട്രോക്ക് പ്രതിരോധത്തിൽ ഡോക്റ്റർമാർ ഉറക്കത്തിനും പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും ഉറക്കം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകണം എന്നും ഗവേഷകർ പറയുന്നുണ്ട്. 



അഞ്ച് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർ നേരിടാൻ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അടുത്തിടെ മറ്റൊരു പഠനം പുറത്തുവന്നിരുന്നു. പാരീസ് സൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡോ. സെവെറിൻ സാബിയയുടെ നേതൃത്വത്തിലാണ് പ്രസ്‌തുത പഠനം സംഘടിപ്പിച്ചത്. 

അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന ശരാശരി അമ്പത് വയസ് പ്രായക്കാരിൽ ഹൃദ്രോഗങ്ങൾ, ഡയബറ്റിസ്, കാൻസർ മുതലായവ കാണപ്പെടുന്നതായാണ് ഗവേഷണത്തിൽ വ്യക്തമായത്. ഏഴ് മണിക്കൂർ ഉറക്കം ലഭിക്കുന്നവർ അപേക്ഷിച്ച് ഉറക്ക കുറവ് നേരിടുന്നവരിൽ രോഗ സാധ്യത ഇരുപത് ശതമാനത്തോളം അധികമാണെന്നാണ് പഠനം പറയുന്നത്. 

പ്രായം കൂടുന്തോറും ആളുകളുടെ ഉറക്കത്തിന്‍റെ ശീലത്തിലും സ്വഭാവത്തിലും മാറ്റമുണ്ടാകും. എങ്കിലും രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതാണ് അഭികാമ്യമെന്ന് പറയുകയാണ് ഗവേഷകർ. ഇതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടവരുത്തിയേക്കാം. 



ഉറക്കം മെച്ചപ്പെടുത്താൻ ചില ടിപ്‌സ് 

  • എല്ലാ ദിവസവും ഉറങ്ങാൻ കൃത്യസമയം പാലിക്കുക. 
  • ലൈറ്റ് ഓഫ് ആകിയതിന് ശേഷം ഉറങ്ങുക. 
  • ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് അര മണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കരുത്. 
  • വിഷമമോ മാനസിക പിരിമുറക്കമോ തോന്നുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക. 
  • കാപ്പി, ചായ, പുകയില ഉത്പന്നങ്ങൾ പോലുള്ള നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന വസ്‌തുക്കൾ (Nouro Stimulants) വൈകുന്നേരത്തിന് ശേഷം ഉപയോഗിക്കരുത്. 
  • മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. 
  • ഉറക്കത്തിന് മുമ്പ് വയറു നിറച്ച് ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കണം. 
  • പകൽ സമയത്ത് ആരോഗ്യപ്രദമായ വ്യായാമം ശീലമാക്കുന്നതും ഗുണം ചെയ്യും. 
Share it:

Health

Post A Comment: