www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജീവനുള്ള പാമ്പിന്‍റെ തല കടിച്ചു പറിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ: യുവാക്കൾ അറസ്റ്റിൽ

Share it:



ചെന്നൈ: ജീവനുള്ള പാമ്പിന്‍റെ തല കടിച്ചു മുറിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച യുവാക്കൾ അറസ്റ്റിൽ. തമിഴ്‌നാട് റാണിപ്പേട്ടിലാണ് സംഭവം നടന്നത്. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. തന്നെ കടിച്ച പാമ്പിനെ പിടികൂടിയ മോഹൻ സുഹൃത്തുക്കളുമായി ചേർന്ന് തല കടിച്ച് മുറിച്ച ശേഷം സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.  

പാമ്പ് തന്‍റെ കൈയിൽ കടിച്ചെന്ന് അവകാശപ്പെടുന്ന മോഹൻ അതിന് പ്രതികാരം വീട്ടുകയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. പാമ്പിനെ വെറുതെ വിടാൻ മറ്റ് രണ്ടുപേരും ആവശ്യപ്പെട്ടിട്ടും മോഹൻ വിസമ്മതിക്കുകയും പാമ്പിന്റെ തല കടിക്കുകയും ചെയ്‌തു. പാമ്പിന്‍റെ ചോരയൊലിക്കുന്ന ശരീരത്തിന്‍റെയും വേർപിരിഞ്ഞ തലയുടെയും ക്ലോസപ്പ് ചിത്രീകരിക്കുമ്പോൾ മൂന്ന് വ്യക്തികളും ചിരിക്കുന്നത് കേൾക്കാം.

സംഭവത്തെ തുടർന്ന് ആർക്കോട് റേഞ്ചർ വിവരമറിയിക്കുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികൾക്കെതിരെ മൃഗപീഡനം, വന്യമൃഗത്തെ കൊല്ലൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

National

Post A Comment: