www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിഗരറ്റ് വലിച്ച് ദേശീയ ഗാനത്തെ അവഹേളിക്കൽ; യുവതികൾക്കെതിരെ കേസ്

Share it:



കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ ദേശീയ ഗാനത്തെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്‌ത യുവതികൾക്കെതിരെ കേസ്. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് യുവതികളാണ് വിവാദ വീഡിയോ പോസ്റ്റ് ചെയ്‌തത്.  

വീഡിയോ വൈറലായതോടെ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. രണ്ട് പെൺകുട്ടികൾ ഇരുന്ന് ദേശീയഗാനം ആലപിക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അവർ ദേശീയഗാനത്തിന്‍റെ വരികൾ തെറ്റായി പാടുന്നതും സിഗരറ്റ് വലിച്ചു കൊണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. 

വീഡിയോ വൈറലായതിന് പിന്നാലെ ദേശീയ ഗാനത്തെ പരിഹസിച്ചതിന് വിമർശനവുമായി ആളുകൾ രംഗത്തെത്തി. ബറാഖ്പ്പുർ സൈബർ സെൽ പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 

പിന്നാലെ പെൺകുട്ടികൾ ഫേസ്ബുക്കിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്‌തിരുന്നു. തമാശയ്ക്ക് വേണ്ടി മാത്രം ചെയ്തതാണെന്നാണ് പെൺകുട്ടികളുടെ വാദം. ഈ വീഡിയോയ്ക്കായി സുഹൃത്തുമായി പന്തയം വെച്ചുവെന്നും തുടർന്നാണ് വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതെന്നും പെൺകുട്ടികൾ പറഞ്ഞു.

പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കും. 

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

അഞ്ച് വയസുകാരി തിളച്ച പരിപ്പ് കറിയിൽ വീണു

ഭോപ്പാല്‍: ഉച്ച ഭക്ഷണം വാങ്ങാൻ ക്യൂ നിന്ന അഞ്ച് വയസുകാരി തിക്കിലും തിരക്കിലും പെട്ട് പരിപ്പുകറിയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു. മധ്യപ്രദേശിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. 

ഉച്ചഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്ന് ഉണ്ടായ തള്ളലില്‍ കുട്ടി തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാന്‍സ്ലയിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. ഭക്ഷണം വേഗം കിട്ടാന്‍ ഉണ്ടായ തള്ളലില്‍ മുന്നില്‍ ഉണ്ടായിരുന്ന കുട്ടി നിയന്ത്രണം വിട്ട് പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു. 

കുട്ടിയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ദേഹത്ത് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഉച്ചഭക്ഷണം കുട്ടികള്‍ ഇരിക്കുന്ന സീറ്റില്‍ എത്തിച്ച് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ.  സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. 


Share it:

Video

Post A Comment: