www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന നഗരത്തിൽ ഇരുചക്ര വാഹന മോഷണം; പ്രതി പിടിയിൽ

Share it:



ഇടുക്കി: കട്ടപ്പന നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുന്നിൽ നിർത്തിയിട്ട ഇരുചക്ര വാഹനം പട്ടാപ്പകൽ മോഷ്ടിച്ചു കടത്തിയ പ്രതി പിടിയിൽ. പെരിഞ്ചാംകുട്ടി കളത്തിപ്പറമ്പില്‍ സുനില്‍ രാഘവനെ (42)യാണ് പൊലീസ് സാഹസികമായി പിടികൂടിയത്.  

മാര്‍ച്ച് 26നായിരുന്നു സംഭവം. കട്ടപ്പനയിലെ ഗായത്രി ടെക്സ്റ്റൈൽസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് മോഷണം പോയത്. കേസില്‍ കട്ടപ്പന പോലീസ് സി.സി. ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. 

പ്രതി ഓടിച്ചു വന്ന വാഹനം മുരിക്കാശേരി പോലീസ് സംഘം പട്രോളിംങിനിടെ  കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയി. തുടര്‍ന്ന് വാഹനത്തെ അതി സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്.

മുരിക്കാശേരി എസ്.ഐ. സാബു തോമസ്, എ.എസ്.ഐമാരായ ഡെജി പി. വര്‍ഗീസ്, ചന്ദ്രന്‍, സി.പി.ഒ.  സോമി മാര്‍ക്കോസ് എന്നിവരുടെ സഹായത്തോടുകൂടി കട്ടപ്പന ഡിവൈ.എസ്പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചെമ്പകപ്പാറ പെരുഞ്ചാം കുട്ടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 

ഐ.പി.  വിശാല്‍ ജോണ്‍സണ്‍, എസ്.ഐ സജിമോന്‍ ജോസഫ്, എസ്.സി.പി.ഒ സിനോജ്, സി.പി.ഒ അനീഷ് വി കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതി സമാനമായി കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Post A Comment: