www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഭാര്യയെ ഭർത്താവ് കോടതി വളപ്പിൽ കുത്തി; യുവതിക്ക് ഗുരുതര പരുക്ക്

Share it:



ഇടുക്കി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് എപിപിയുടെ ഓഫീസിന് മുമ്പിൽ കുത്തി പരുക്കേൽപ്പിച്ചു. കുമളി ചക്കുപള്ളം സ്വദേശിനി അമ്പിളി (45)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഭർത്താവ് ബിജുവാണ് ആക്രമണം നടത്തിയത്. 

ഇന്ന് രാവിലെ പീരുമേട് കോടതി വളപ്പിലാണ് സംഭവങ്ങൾ നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് ചാർജ് ചെയ്‌ത കേസിലാണ് ദമ്പതികൾ സാക്ഷി പറയാൻ കോടതിയിലെത്തിയത്. വർഷങ്ങളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എപിപിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. 

കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. യുവതിയുടെ കഴുത്തിന് 15 ഓളം  കുത്തിക്കെട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Mostreaded

Post A Comment: