www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തേനിയിൽ വാഹനാപകടം; വണ്ടിപ്പെരിയാർ സ്വദേശി മരിച്ചു

Share it:



തേനി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു. വണ്ടിപ്പെരിയാർ മഞ്ചുമല മാരിയമ്മൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹെയർ സ്റ്റൈൻ സ്ഥാപന ഉടമ പ്രസന്നൻ (30) ആണ് മരിച്ചത്.  

തേനി ദേവദാന പെട്ടിയിൽ ശനിയാഴ്ച്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. പ്രസന്നനും സുഹൃത്ത് അഖിലും ചേർന്ന് കാറിൽ തമിഴ്നാട്ടിലേക്ക് പോയതായിരുന്നു. അപകടം നടന്ന സ്ഥലത്ത് വാഹനം നിർത്തിയ ശേഷം അഖിൽ പുറത്തിറങ്ങി. പ്രസന്നൻ വാഹനത്തിനുള്ളിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് പിന്നിൽ നിന്നും വന്ന കണ്ടെയ്നർ ലോറി നിർത്തിയിട്ട കാറിനെ ഇടിച്ചു തെറിപ്പിച്ചു. 

ഇടിയുടെ ആഘാതത്തിൽ കാർ തലകുത്തനെ കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന പ്രസന്നന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. മൃതദേഹം തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലേക്ക് എത്തിക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Post A Comment: