www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വിവാഹിതയുമായി അവിഹിതം; ജേഷ്‌ഠനെ കാറിനുള്ളിൽ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു

Share it:



ഹൈദരാബാദ്: വിവാഹിതയായ യുവതിയുമായി സഹോദരൻ അവിഹിത ബന്ധം പുലർത്തിയെന്നാരോപിച്ച് ജേഷ്‌ഠനെ യുവതിയുടെ വീട്ടുകാർ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊന്നു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്.

നാഗരാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരന് പ്രദേശത്തെ വിവാഹിതയായ ഒരു യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഈ വിഷയം സംസാരിക്കാൻ യുവതിയുടെ വീട്ടുകാർ നാഗരാജുവിനെ വിളിച്ചു വരുത്തുകയായിരുന്നു.  

യുവതിയുടെ കുടുംബാംഗങ്ങള്‍ നാഗരാജുവിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ മര്‍ദ്ദിക്കുകയും കയറുകൊണ്ട് കെട്ടിയിടുകയും ചെയ്തു. 

തുടര്‍ന്ന് കാറിന് മുകളില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. കാര്‍ മലയിടുക്കിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കല്ല് തടഞ്ഞതിനെ തുടര്‍ന്ന് ആ ശ്രമം വിഫലമായി. കാറിനുള്ളില്‍ തീ കത്തുന്നതുകണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയും യുവാവിനെ രക്ഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ പൊള്ളലേറ്റ യുവാവ് മരിച്ചു.

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നടി ഷംന കാസിം അമ്മയായി 

ദുബായ്: മലയാളികളുടെ യുവ താരം ഷംന കാസിം ആൺ കുഞ്ഞിന് ജൻമം നൽകി. ചൊവ്വാഴ്ച്ച രാവിലെയോടെയായിരുന്നു പ്രസവം. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയിൽ ഷംനയെ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31നാണ് അമ്മയാകാൻ പോകുന്ന വിവരം ഷംന ആരാധകരെ അറിയിച്ചത്.

ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിൽ വീഡിയോ വന്നു. പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഷംന തന്നെ രം​ഗത്ത് എത്തി. വിവാഹത്തിന് മുന്‍പ് തന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ന് ആണെന്നാണ് ഷംന പറഞ്ഞത്. 

നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിങ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 

3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം"എന്നും ഷംന പറഞ്ഞിരുന്നു. 

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്‍റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. 


Share it:

Crime

Post A Comment: