www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

എഐ ക്യാമറകൾക്ക് മെയ് 19 വരെ പിഴയില്ല; മന്ത്രി

Share it:



തിരുവനന്തപുരം: എഐ ക്യാമറകളിൽ കുടുങ്ങുന്നവരിൽ നിന്നും ഒരു മാസം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി. ആദ്യത്തെ മാസം ബോധവൽക്കരണം നടത്തും. മെയ് 19 വരെയാണ് ബോധവൽക്കരണമെന്നും പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു.  

ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തും. വേണ്ടത്ര ബോധവൽകരണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവൽകരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റോഡുകൾ നല്ല നിലവാരത്തിലായതിനാൽ വേഗത്തിന്‍റെ കാര്യത്തിൽ പുതിയ ഉത്തരവുണ്ടാകും. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പിഴ കേരളം ഈടാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

പീരുമേട്ടിൽ യുവതിയെ ഭർത്താവ് കോടതി വളപ്പിൽ കുത്തി 

ഇടുക്കി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് എപിപിയുടെ ഓഫീസിന് മുമ്പിൽ കുത്തി പരുക്കേൽപ്പിച്ചു. കുമളി ചക്കുപള്ളം സ്വദേശിനി അമ്പിളി (45)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഭർത്താവ് ബിജുവാണ് ആക്രമണം നടത്തിയത്. 

ഇന്ന് രാവിലെ പീരുമേട് കോടതി വളപ്പിലാണ് സംഭവങ്ങൾ നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് ചാർജ് ചെയ്‌ത കേസിലാണ് ദമ്പതികൾ സാക്ഷി പറയാൻ കോടതിയിലെത്തിയത്. വർഷങ്ങളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എപിപിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. 

കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. യുവതിയുടെ കഴുത്തിന് 15 ഓളം കുത്തുകളുണ്ടെന്നാണ് പ്രാഥമിക വിവരം. 


Share it:

Kerala

Post A Comment: