കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗമാണ് ചുംബനം. കുഞ്ഞുങ്ങളെ എത്ര ചുംബിച്ചാലും മതിയാവുകയുമില്ല. എന്നാൽ സ്നേഹ പ്രകടനത്തിനായി ചുണ്ടിൽ നൽകുന്ന ചുംബനം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്‌ദർ പറയുന്നത്.
ചുണ്ടുകൾ തമ്മിൽ പരസ്‌പരം കൂട്ടിമുട്ടുന്നതിലൂടെ രോഗാണുക്കൾ പകരാൻ സാധ്യത കൂടുതലാണ്. മുതിർന്നവർക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതിനാൽ ചുണ്ടിൽ ചുംബിക്കുന്നത് ഭീഷണിയാകാറില്ല. പക്ഷെ കുട്ടികൾക്ക് രോഗ പ്രതിരോധശേഷി കുറവായതിനാൽ ഉമിനീരിലൂടെ ബാക്ടീരിയ ശരീരത്തിൽ എത്തുന്നതിന് കാരണമാകും.
മാത്രവുമല്ല കുട്ടികളുടെ പല്ലിലെ ഇനാമൽ മുതിർന്നവരിൽ നിന്നും വ്യത്യസ്‌തമാണ്. അത് കൊണ്ട് വളരെ പെട്ടെന്ന് ദന്തക്ഷയങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പുറമെ ഇത്തരം സ്നേഹ പ്രകടനങ്ങൾ ഭാവിയിൽ കുട്ടികൾക്ക് അവരെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാനുള്ള ശേഷി നഷ്‌ടപെടാനും കാരണമാകും.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

Post A Comment: