
വയനാട്: വീടിന് മുറ്റത്ത് കളിക്കുന്നതിനിടെ ഡാം റിസർവോയറിൽ വീണ് രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു. കാരാപ്പുഴ ഡാം റിസര്‍വോയറിലാണ് കുട്ടി വീണത്. കാരാപ്പുഴ റിസര്‍വോയറിനോട് ചേര്‍ന്ന് താമസിക്കുന്ന വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്‍റെയും ശാലിനിയുടെയും മകന്‍ ശ്യാംജിത്താണ് മരിച്ചത്.
റിസര്‍വോയറിനോട് ചേര്‍ന്നാണ് കോളനി. വീടിന്‍റെ പരിസരത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ റിസര്‍വോയറില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
ആറരയോടെയാണ് കുട്ടിയെ ഡാമില്‍ വീണ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും കോളനിക്കാരും ചേര്‍ന്ന് കുഞ്ഞിനെ ഉടന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: