www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മനസും സദസും നിറച്ച് പൂക്കാലം വൻ വിജയത്തിലേക്ക്

Share it:



കൊച്ചി: മലയാള സിനിമയിൽ ഏതാനും കാലങ്ങളായി ആശയ ദാരിദ്ര്യം സംഭവിച്ച് കൊണ്ടിരിക്കുന്ന മികച്ച കുടുംബ ചിത്രങ്ങളുടെ വിടവ് നികത്തിയിരിക്കുകയാണ് ‘പൂക്കാലം’. 2016ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ ഗണേഷ് രാജ് ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം പ്രേക്ഷകർക്ക് സമ്മാനിച്ച പൂക്കാലം പ്രായഭേദമന്യേ ജനപ്രിയമായിരിക്കുകയാണ്.  

ഇട്ടൂപ്പ് എന്ന കഥാപാത്രമായി വിജയരാഘവനും കൊച്ചുത്രേസ്യാമ്മ എന്ന കഥാപാത്രമായി കെപിഎസി ലീലയും ആണ് ചിത്രത്തിലെ  കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നീ ജനപ്രിയതാരങ്ങളും ചിത്രത്തിൽ ശക്തമായ   കഥാപാത്രങ്ങളുമായി കയ്യടി നേടി. 

നൂറു വയസുകാരനായുള്ള വിജയരാഘവൻ വേറിട്ട അഭിനയം തന്നെയാണ് പൂക്കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിജയരാഘവന്‍റെ അഭിനയജീവിതത്തിലെ തന്നെ എക്കാലത്തെയും മികച്ച പ്രകടനങ്ങളുടെ തലത്തിലേക്കാണ് ഈ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെ നിരൂപകർ പ്രശംസിക്കുന്നത്.

അദ്യ ദിവസം മുതൽ തന്നെ നിറഞ്ഞ സദസ്സിൽ പ്രദർശനം ആരംഭിച്ച ചിത്രം ഗംഭീര അഭിപ്രായങ്ങൾ നേടിയതോടെ രണ്ടാം ദിനവും ഉജ്ജ്വല ജനത്തിരക്കാണ് തിയേറ്ററുകളിൽ സൃഷ്ടിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയും സി എൻ സി ഫിലിംസിന്‍റെ ബാനറിൽ വിനോദ് ഷൊർണൂരുമാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. 

അബു സലിം, ജോണി ആന്‍റണി, റോഷൻ മാത്യു, അന്നു ആന്‍റണി, അരുൺ കുര്യൻ, ശരത് സഭ, സരസ ബാലുശേരി, ഗംഗ മീര, രാധ ഗോമതി, അരിസ്റ്റോ സുരേഷ്, അരുൺ അജികുമാർ തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

എൺപതുവർഷത്തിലധികമായ ഇട്ടൂപ്പിന്‍റെയും കൊച്ചു ത്രേസ്യയുടെയും ദാമ്പത്യജീവിതവും അവരുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന വലിയ കുടുംബത്തിലെ രസകരവും വൈകാരികവുമായ മുഹൂർത്തങ്ങളിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. സച്ചിൻ വാര്യരാണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. 

എഡിറ്റിങ് - മിഥുൻ മുരളി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - വിനീത് ഷൊർണൂർ. റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന നിർവഹിച്ചത്. മേക്കപ്പ് - റോണക്സ് ക്സേവ്യർ, വസ്ത്രാലങ്കാരം -  റാഫി കണ്ണാടിപ്പറമ്പ്, പ്രൊഡക്‌ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - വിശാഖ് ആര്‍. വാര്യര്‍, നിശ്ചല ഛായാഗ്രഹണം - സിനറ്റ് സേവ്യര്‍, പോസ്റ്റര്‍ ഡിസൈന - അരുണ്‍ തോമസ്, മാര്‍ക്കറ്റിങ് - സ്നേക്ക്പ്ലാന്‍റ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Entertainment

Post A Comment: