www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുതലയുടെ വായിൽ നിന്നും ജീവനുള്ള മനുഷ്യൻ പുറത്തേക്ക്; വീഡിയോക്ക് പിന്നിലെ രഹസ്യം

Share it:


മുതലയുടെ വായിൽ നിന്നും ജീവനോടെ മനുഷ്യൻ പുറത്തേക്ക്..... കോടിക്കണക്കിന് പേർ കണ്ട് വൈറലായ വീഡിയോയിലെ ദൃശ്യമാണിത്. എന്നാൽ വീഡിയോയ്ക്ക് പിന്നിലെ സത്യം മറ്റൊന്നും.

earth_animal_pix എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ഒരു മൃഗശാല എന്ന തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിൽ ആണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.  

നിലത്ത് കിടക്കുന്ന ഭീമാകാരനായ ഒരു മുതലയുടെ സമീപത്തായി രണ്ടു ആളുകൾ നിൽക്കുന്നത്  കാണാം. അതിൽ ഒരാൾ മുതലയുടെ വായിൽ ശക്തിയായി പിടിച്ച് അതിനെ അടക്കി നിർത്താൻ ശ്രമിക്കുന്നതും രണ്ടാമത്തെ വ്യക്തി മുതലയുടെ മുൻപിലുമാണ് നിൽക്കുന്നത്. 

പെട്ടെന്ന് മുതലയുടെ വായിൽ നിന്നും ഒരു കൈ പുറത്തേക്ക് വരുന്നു. കൈക്കുള്ളിൽ കുപ്പി പോലെ എന്തോ ഒന്ന് പിടിച്ചിരിക്കുന്നതും കാണാം. കൈ പുറത്തേക്ക് വന്നതും മുതലയുടെ മുൻ ഭാഗത്തായി നിന്നയാൾ ആ കൈകളിൽ പിടിച്ചു വലിച്ച് ജീവനുള്ള ഒരു മനുഷ്യനെ മുതലയുടെ വായിൽ നിന്നും വലിച്ചു പുറത്തേക്ക് എടുക്കുന്നു. 

അതോടെ വീഡിയോ അവസാനിക്കുന്നു. ആദ്യ കാഴ്ച്ചയിൽ ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ് ഈ വീഡിയോ. എന്നാൽ രണ്ടാമതൊന്ന് കൂടി കണ്ട് കഴിയുമ്പോഴാണ് വിഡിയോയ്ക്കുള്ളിലെ സത്യം പുറത്തു വരിക.

 

കാര്യം വേറൊന്നുമല്ല നിലത്ത് കിടക്കുന്നത് യഥാർത്ഥ മുതലായല്ല മറിച്ച് ഒരു റോബോ മുതലായാണ്. പക്ഷെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യരുടെ അഭിനയപ്രകടനം ജീവനുള്ള മുതലയോട് പോരാടുന്നതിന്റെ അതെ പ്രതീതി കാഴ്ച്ചക്കാർക്ക് നൽകുന്നു. 

റോബോ മുതല എന്ന ക്യാപ്ഷ്യനോടുകൂടി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌ എങ്കിലും വീഡിയോ കാണുന്നവരിൽ ഭൂരിഭാഗം ആളുകളും അത് ശ്രദ്ധിക്കുന്നില്ലെന്ന് കമൻറ്റുകളിൽ നിന്ന് വ്യക്തം. ഇതിനോടകം മൂന്ന് കോടിയോളം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. കൂടാതെ ഏഴ് ലക്ഷത്തോളം ലൈക്കുകളും നേടി. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime


Share it:

Video

Post A Comment: