www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡിജെ പാർട്ടിയുടെ ശബ്ദം കുറക്കാൻ പറഞ്ഞു; ഗർഭിണിയെ അയൽവാസി വെടിവച്ചു

Share it:



ന്യൂഡൽഹി: ഉറക്കെ പാട്ട് വച്ചത് ചോദ്യം ചെയ്‌ത ഗർഭിണിയെ അയൽവാസി വെടിവച്ചു. സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചു. ഡൽഹിയിലെ സിർസാപൂരിലാണ് സംഭവം നടന്നത്. ഗർഭിണിയായ യുവതിക്കും സുഹൃത്തിനുമാണ് വെടിയേറ്റത്. പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

30 വയസുകാരി രഞ്ചു എന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരുടെ കഴുത്തിനാണ് വെടിയേറ്റത്. ഹരീഷിന്‍റെ വീട്ടിൽ നടന്ന ആഘോഷത്തിന്‍റെ ഭാഗമായി ഡിജെ പാർട്ടി നടത്തിയിരുന്നു. വളരെ ഉച്ചത്തിലാണ് ശബ്ദമെന്നും കുറക്കണമെന്നും ആവശ്യപ്പെട്ട് രഞ്ചു എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

ബഹളത്തിനിടെ ഹരീഷ് സുഹൃത്തിന്‍റെ തോക്ക് ഉപയോഗിച്ച് രഞ്ചുവിന് നേരെ വെടി ഉതിർക്കുകയായിരുന്നു. ഇയാൾക്കെതിരെ 307, 34, 27 വകുപ്പുകൾ പ്രകാരം കേസെടുത്തു. രഞ്ചുവിനും ഭർത്താവിനും മൂന്ന് കുട്ടികളുണ്ട്. ഹരീഷ് ഡെലിവറി ബോയി ആയി ജോലി നോക്കുകയാണ്. 

‌വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

നടി ഷംന കാസിം അമ്മയായി 

ദുബായ്: മലയാളികളുടെ യുവ താരം ഷംന കാസിം ആൺ കുഞ്ഞിന് ജൻമം നൽകി. ചൊവ്വാഴ്ച്ച രാവിലെയോടെയായിരുന്നു പ്രസവം. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയിൽ ഷംനയെ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31നാണ് അമ്മയാകാൻ പോകുന്ന വിവരം ഷംന ആരാധകരെ അറിയിച്ചത്.

ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിൽ വീഡിയോ വന്നു. പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഷംന തന്നെ രം​ഗത്ത് എത്തി. വിവാഹത്തിന് മുന്‍പ് തന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ന് ആണെന്നാണ് ഷംന പറഞ്ഞത്. 

നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിങ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 

3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം"എന്നും ഷംന പറഞ്ഞിരുന്നു. 

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിന്‍റെ ഭര്‍ത്താവ്. ദുബായിൽ വച്ചായിരുന്നു ഷംനയുടെ വിവാഹം. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ ആകുന്നത്. 'മഞ്ഞു പോലൊരു പെൺകുട്ടി' എന്ന ചിത്രത്തിലൂടെ 2004ൽ ആയിരുന്നു സിനിമാ അരങ്ങേറ്റം. 


Share it:

National

Post A Comment: