www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടുകാരറിയാതെ രാജ്യം വിട്ട 19 കാരി ദുബായിൽ; സുരക്ഷിതമായി മടക്കി അയച്ച് പൊലീസ്

Share it:


ദുബയ്: വീട്ടുകാരറിയാതെ ദുബായ് കാണാൻ രാജ്യം കടൽ കടന്നെത്തിയ 19കാരിയെ സുരക്ഷിതമായി മടക്കി അയച്ച് ദുബായ് പൊലീസ്. യൂറോപ്പിൽ നിന്നാണ് 19കാരി ദുബായ് കാണാൻ എത്തിയത്. താമസിക്കാൻ മുറിയെടുക്കുമ്പോൾ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും ദുബായ് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. 

കാര്യങ്ങൾ മനസിലാക്കിയ ഉദ്യോഗസ്ഥർ കുട്ടിയുടെ പാസ്പോർട്ട് വിവരങ്ങൾ കോൺസുലേറ്റിനു കൈമാറി. തുടർന്ന് കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. യുവതിയെ കാണാതെ വീട്ടുകാരും വിഷമത്തിലായിരുന്നു. കുട്ടിക്ക് താമസ സൗകര്യമൊരുക്കിയ പൊലീസ് മാതൃസഹോദരിയെ ദുബയിൽ എത്തിച്ചു. 

തുടർന്ന് രണ്ടാഴ്ച്ചയോളം ഇരുവരും ദുബയിൽ തങ്ങി എല്ലാ കാഴ്ച്ചകളും ആസ്വദിച്ച ശേഷമാണ് മടങ്ങിയത്. ശാന്തവും സുരക്ഷിതവും അതിമനോഹരവുമായ ദുബായ് കാണാൻ ഏറെ നാളായി ആഗ്രഹിക്കുന്നുവെന്ന് കുട്ടി പറഞ്ഞു. ദൃശ്യമാധ്യമങ്ങളിലൂടെ ദുബായിയെ അടുത്തറിഞ്ഞപ്പോൾ വരാൻ തീരുമാനിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

Share it:

Gulf

Post A Comment: