www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തലയിൽ സങ്കീർണമായ ശസ്ത്രക്രിയ നടക്കുമ്പോൾ കീ ബോർഡ് വായിച്ച് ഒൻപതു വയസുകാരി

Share it:


ഭോപ്പാൽ: മസ്‌തി‌ഷ്‌ക ശസ്ത്രക്രിയക്കിടെ കൈവിരലുകൾ കൊണ്ട് കീ ബോർഡ് വായിച്ച ഒൻപതു വയസുകാരിയുടെ വീഡിയോ ശ്രദ്ധേയമാകുകയാണ്. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ബിഐഎംആർ ആശുപത്രിയിലാണ് സൗമ്യ എന്ന പെൺകുട്ടിക്ക് സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യുന്നതിന് പൂർണ ബോധാവസ്ഥയിലാണ് പെൺകുട്ടി ശസ്ത്രക്രിയക്ക് വിധേയയായത്. ഞായറാഴ്ച ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ സൗമ്യ കൈവിരലുകൾ കൊണ്ട് കീബോർഡ് വായിക്കുകയായിരുന്നു.  

ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനങ്ങളും കൈകളുടെ പ്രവർത്തനങ്ങളും തകരാറിലാകുന്നില്ല എന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. ഇതിനു മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തലയിൽ അതി സങ്കീർണമായ ശസ്ത്രക്രിയ നടക്കുമ്പോൾ വയലിൻ വായിക്കുന്ന യുവതിയുടെ വീഡിയോ ഈ വർഷമാദ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറ്റ് സിംഫണി ഓർക്കസ്ട്രയിലെ അംഗമായ വൈലനിസ്റ്റായ യുവതിയായിരുന്നു ജനുവരി 31ന് തലയിൽ സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയയായത്. 

കൈവിരലുകളുടെ ചലനങ്ങൾ ശസ്ത്രക്രിയയെ തുടർന്ന് തകരാറിലായില്ലെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ശസ്ത്രക്രിയക്കിടെ ഈ പരീക്ഷണം. അടുത്തിടെ 33കാരനായ രോഗി തലയിൽ ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനിടെ ബിഗ് ബോസും അവതാർ സിനിമയും കണ്ടിരുന്നതും വാർത്തയായിരുന്നു. ഗുണ്ടൂരിലെ ബ്രിന്ദ ന്യൂറോ സെന്‍ററിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Health

Post A Comment: