
ഇടുക്കി: പുറ്റടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്വകാര്യ ബസിൽ ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. പുറ്റടി ജ്യോതിപടിക്ക് സമീപം വ്യാഴാഴ്ച്ച രാവിലെയായിരുന്നു അപകടം. കമ്പംമെട്ട് നിന്നും ചങ്ങനാശേരിയിലേയ്ക്ക് പോകുകയായിരുന്ന ആശ (മൈ ബസ്) എന്ന സ്വകാര്യ ബസും, ആലപ്പുഴയിൽ നിന്നും കൊടൈയ്ക്കനാലിലേയ്ക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടം വഴിമാറുകയായിരുന്നു. കാറിലെ സഞ്ചാരികൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അമിത വേഗത്തിൽ എത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ ബസിൽ ഇടിക്കുകയായിരുന്നവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കാറിൽ ഇടിച്ചയുടൻ ബസ് സമീപത്തെ മരത്തിൽ ഇടിച്ച് നിർത്തിയതിനാൽ വൻ അപകടം വഴിമാറി. കുമളി - കമ്പം പാത അറ്റകുറ്റപ്പണികൾക്കുവേണ്ടി താൽക്കാലികമായി അടച്ചതിനാൽ കുമളി-കമ്പംമെട്ട് പാതയിൽ നല്ലരീതിയിലുള്ള വാഹന തിരക്കാണ് അനുഭവപ്പെടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: