
ഇടുക്കി: കട്ടപ്പന നിർമാലസിറ്റിക്കും വാകപ്പടിക്കുമിടയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. നെല്ലിപ്പാറ സ്വദേശി മാത്യു മൈക്കിളാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കളാഴ്ച്ച രാവിലെ 10ഓടെയായിരുന്നു അപകടം. മാത്യു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: