www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കന്യകയല്ലാത്തതിനാൽ വധു വെള്ള വസ്ത്രം ധരിക്കേണ്ടെന്ന് വധുവിനോട് വരൻ; വിവാഹം മുടങ്ങി

Share it:


കന്യകയല്ലാത്തതിനാൽ വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കേണ്ടെന്ന് വധുവിനോട് വരൻ. ഇംഗ്ലണ്ടിലാണ് സംഭവം നടന്നത്. എന്നാൽ വരന്‍റെ ആവശ്യത്തിനു നിന്നു കൊടുക്കാതെ വധു വിവാഹത്തിൽ നിന്നും പിൻമാറി. ഇതോടെ വരൻ സോഷ്യൽ മീഡിയിയൽ ഇക്കാര്യം തുറന്നു പറഞ്ഞു. ഇതോടെ യുവാവിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. പേര് വെളിപ്പെടുത്താത്ത 32 കാരനാണ് തന്‍റെ കുടുംബത്തിൽ നിലനിൽക്കുന്ന ആചാരം ചൂണ്ടിക്കാട്ടി 23 കാരിയായ വധുവിനെ വെള്ളവസ്ത്രം ധരിക്കുന്നതിൽ നിന്ന് വിലക്കിയത്. 

ഞാനും ഭാവിവധുവും ഉടൻ വിവാഹിതരാകാൻ ആലോചിക്കുകയായിരുന്നു. കടുത്ത ക്രിസ്തുമത വിശ്വാസികളാണ് എന്‍റെ കുടുംബം. വധു കന്യകയല്ലെങ്കിൽ വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കാൻ പാടില്ലെന്നാണ് ആചാരം- യുവാവ് പറയുന്നു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന യുവതി കന്യകയല്ലെന്ന് എന്‍റെ കുടുംബത്തിന് അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ, ഞങ്ങൾ കണ്ടുമുട്ടിയതടക്കം എല്ലാ കാര്യങ്ങളും സത്യം സത്യമായി ഞാൻ തുറന്നുപറഞ്ഞു.  

എന്നെ കണ്ടുമുട്ടുന്നതിന് മുൻപേ അവൾക്ക് കാമുകന്മാരുണ്ടായിരുന്നുവെന്ന കാര്യവും ഞാൻ തുറന്നുപറഞ്ഞു. വിവാഹദിനത്തിലെ വസ്ത്രത്തിന്‍റെ കാര്യം തുറന്നുപറഞ്ഞപ്പോൾ ആദ്യം വധുവിന് ഇഷ്ടമായില്ല. ഇതുകേട്ടപ്പോൾ അവൾ തീർത്തും നിരാശയിലായിരുന്നു. പിന്നീട് വിവാഹ ദിവസം കളർ ഡ്രസ് ധരിക്കാൻ സമ്മതിക്കുകയും ചെയ്തു. നല്ല തിളക്കമുള്ള നീല നിറത്തിലുള്ള വസ്ത്രം ധരിക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചതെന്നും യുവാവ് പറയുന്നു.

എന്നാൽ, പിന്നീട് യുവതിയുടെ മനസ് മാറിയെന്നും വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് അറിയിച്ചെന്നും യുവാവ് പറയുന്നു. ഏറെ അപമാനിക്കപ്പെട്ടുവെന്നും അതിനാൽ എന്നെ വിവാഹം കഴിക്കുന്നില്ലെന്നുമാണ് ഇപ്പോൾ അവൾ പറയുന്നത്. അതിനുമാത്രം ഇവിടെ എന്തു വലിയ കാര്യം സംഭവിച്ചുവെന്നാണ് എനിക്ക് മനസിലാകാത്തതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ യുവാവ് ചോദിക്കുന്നു. രൂക്ഷവിമർശനമാണ് യുവാവിനെതിരെ ഉയർന്നത്. 

ഇതു ഒരു അസുഖമാണ്. ഈ സംഭവത്തിന് ശേഷവും നിങ്ങളുടെ കാമുകി നിങ്ങൾക്കൊപ്പം തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; ഇതു ക്രിസ്ത്യൻ മതാചാരമല്ല, ആധുനികകാലത്തെ രീതിയുമല്ല. അവിവാഹിതരും കന്യകകളുമായ യുവതികൾ ഏതുവർണത്തിലുള്ള വസ്ത്രവും അണിയാൻ തടസമില്ല തുടങ്ങിയ നിർദേശങ്ങളും കമന്‍റുകളായി വരുന്നുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5




Share it:

world

Post A Comment: