www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിരമിഡിനു മുന്നിൽ കാൽമുട്ട് കാണിച്ച് ഫോട്ടോഷൂട്ട്; മോഡൽ അറസ്റ്റിൽ

Share it:


കെയ്റോ: കാൽമുട്ടു കാണിച്ച് ഫോട്ടോ പിടിച്ച മോഡലിനെ ഈജിപ്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. ഈജിപ്തിന്‍റെ തനത് ഫറവോൻ സംസ്കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. മോഡൽ സല്‍മ അല്‍ഷിമിയെയും ഫോട്ടോഗ്രാഫര്‍ ഹൗസം മുഹമ്മദിനേയുമാണ് അറസ്റ്റ് ചെയ്തത്. കെയ്‌റോയ്ക്ക് സമീപമുള്ള സഖാറയിലെ നെക്രോപൊളിസ് സൈറ്റിലെ പൗരാണിക പിരമിഡുകള്‍ക്ക് മുന്നില്‍ നിന്നാണ് ഇവര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. പുരാതന ഫറോവോ രാജ്ഞിയുടെ വേഷം ധരിച്ചാണ് സല്‍മ അല്‍ ഷിമി ഫോട്ടോഷൂട്ട് നടത്തിയത്.  

ചിത്രങ്ങള്‍ പ്രകോപനപരവും കുറ്റകരവുമാണെന്നായിരുന്നു പ്രധാന ആരോപണം. പിന്നീട് സൈറ്റില്‍ അനുമതിയില്ലാതെ ഫോട്ടോയെടുത്തു എന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തി. 500 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയായി ഈടാക്കി ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ അല്‍ഷിമി തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഫോട്ടോഷൂട്ട് സമയത്ത് ആറ് ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. 

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള നിബന്ധനകള്‍ പാലിച്ചായിരുന്നു ഫോട്ടോഷൂട്ട്. അല്‍ഷിമിയുടെ ആകൃതിയാണ് പ്രശ്‌നമായത്. ഒരു മെലിഞ്ഞ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇത്രയും ഒച്ചപ്പാടുണ്ടാകുമായിരുന്നില്ല. 15 മിനിറ്റ് മാത്രം നീണ്ടു നിന്ന ഫോട്ടോഷൂട്ട് കണ്ടപ്പോള്‍ അത് തടയാതിരുന്നവര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലെത്തുമ്പോള്‍ നിയമ നടപടി സ്വീകരിക്കുന്നതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന്  ഫോട്ടോഗ്രാഫര്‍ മുഹമ്മദ് പറഞ്ഞു.

 

പുരാതന കാലത്തെ ഫറോവാമാരുടെ രാജ്ഞിമാരുടെയും തോഴിമാരുടെയും വസ്ത്രം ഏങ്ങനെയാണ് പ്രശ്‌നകരമാകുന്നതെന്ന ചോദ്യത്തിന് ആരും മറുപടി നല്‍കുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


Share it:

Entertainment

world

Post A Comment: