www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 17 കാരി ജീവനൊടുക്കിയ സംഭവം; യുവാക്കൾ അറസ്റ്റിൽ

Share it:


ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. സൗഹൃദം സ്ഥാപിച്ച് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മേരികുളം ഇടപ്പൂക്കുളം സ്വദേശിനിയായ 17കാരിയാണ് കഴിഞ്ഞ ഒക്‌ടോബർ എട്ടിന് വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 

സംഭവത്തിൽ കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്റ്റി പി.ചാക്കോ(18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ(19) എന്നിവരെയാണ് ഉപ്പുതറ പൊലീസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതികൾ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയിരുന്നു. ഇത് മടക്കി ചോദിച്ചതോടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.  

പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ വിദ്യാർഥികളാണ് പ്രതികൾ. ഇതിൽ ക്രിസ്റ്റി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വർണാഭരണങ്ങളും കൈക്കലാക്കി. ഓഗസ്റ്റ് 24ന് 6.110 ഗ്രാം തൂക്കമുള്ള ഒരു സ്വർണ കൊലുസും രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ മോതിരവും പെൺകുട്ടിയിൽ നിന്ന് വാങ്ങിയശേഷം പണയപ്പെടുത്തുകയായിരുന്നു. പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്ന കൊലുസും ജിക്കുമോന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോതിരവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 


ആഭരണങ്ങൾ കാണാതായത് വീട്ടുകാർ ചോദ്യം ചെയ്തതോടെ പെൺകുട്ടി പ്രതികളെ സമീപിച്ച് അവ മടക്കി ആവശ്യപ്പെട്ടു. എന്നാൽ മടക്കി നൽകാൻ തയാറാകാതെ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ ഒക്‌ടോബർ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടോടെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഒൻപത് ഗ്രാം തൂക്കമുള്ള സ്വർണമാല കാണാതായിട്ടുണ്ടെങ്കിലും അത് വാങ്ങിയശേഷം തിരികെ നൽകിയിരുന്നെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി.

 

മരണം സംബന്ധിച്ച അസ്വാഭാവികതകൾ ഉണ്ടായിരുന്നതിനാൽ ഉപ്പുതറ സി.ഐ. എം.എസ്. റിയാസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡു ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2


Share it:

Crime

Idukki

Post A Comment: