
കൊച്ചി: അതീവ ഗ്ലാമർ ലുക്കിൽ സീമ എത്തിയ അവളുടെ രാവുകൾ മലയാളികൾ ഇന്നും മറന്നിട്ടില്ല. ഇപ്പോൾ അവളുടെ രാവുകളിലെ സീമയുടെ പോസ്റ്റർ വീണ്ടും ചർച്ചയാകുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡയെന്ന ചിത്രത്തിൽ സംയുക്ത മേനോന്‍റെ ഗ്രാമർ ലുക്കാണ് അവളുടെ രാവുകളോട് സാമ്യം പുലർത്തുന്നത്.
ചിത്രത്തിന്‍റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറക്കിയതോടെയാണ് ഈ ചർച്ച ഉടലെടുത്തതും. അവളുടെ രാവുകളിലെ സീമയുടെ ലുക്കിനെ അനുസ്‌മരിപ്പിക്കുന്നതാണ് എരിഡയിൽ സംയുക്തയുടെ ലുക്ക്. ചിത്രത്തിന്‍റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യവന മിത്തോളതിയുടെ പശ്ചാത്തലത്തിൽ സമകാലീക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് എരിഡയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
നാസർ, സംയുക്ത മേനോൻ, കിഷോർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവരാണ് വേഷമിടുന്നത്. അജിമേടയിൽ, അരോമ ബാബു എന്നിവർ ചേർന്നാണ് നിർമാണം. വൈ.വി രാജേഷിന്‍റേതാണ് തിരക്കഥ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
Post A Comment: