
കൊച്ചി: നടി അർച്ചന കവിയെയും ഭർത്താവ് അബീഷിനെയും കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. നീലത്താമരയെന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് അർച്ചന കവി മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും വെബ് സീരീസിലും ബ്ലോഗിലുമെല്ലാം താരം സജീവസാനിധ്യമാണ്. 2016 ജനുവരിയിലാണ് അർച്ചനയും അബീഷും വിവാഹിതരായത്.
ഇന്ത്യയിൽ തന്നെ പ്രശസ്തനായ സ്റ്റാൻഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇരുവർക്കും പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം നിരീക്ഷണത്തിനിറങ്ങിയത്. ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും പരിചിതരാണ്.
പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഒരിടവേളയ്ക്ക്ശേഷം അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറൽ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകളിൽ കൂടിയാണ് ഇരുവരും തമ്മിൽ വിവാഹ മോചിതരായി എന്ന് ചിലർ കമന്‍റുകൾ പങ്ക് വയ്ക്കുന്നത്.
ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകർ പറയുന്നുണ്ട്. അതേസമയം ഇതു സംബന്ധിച്ച് താരങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിലോ അല്ലാതെയോ പ്രതികരിച്ചിട്ടില്ല. മമ്മി ആൻഡ് മി, സാൾട്ട് ആൻഡ് പെപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടി മന്നൻ, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അർച്ചന കവി വേഷമിട്ടിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: