ഇടുക്കി: ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുങ്കണ്ടം കൂട്ടാർ കണ്ണങ്കര സലീമിന്‍റെ മകൻ ഷെഫിൻ (20) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു അപകടം. കുഴിത്തൊളുവിനു സമീപം നിരപ്പേൽകടയിൽ വച്ച് ഷെഫിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷെഫിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നടത്തി. സീനത്താണ് മാതാവ്. സഹോദരങ്ങള്‍ ഷെഫീക്ക്, റസീന.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
 
 
 
 
 
 
 

 
Post A Comment: